ഇന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള നടനാണ് രജനീകാന്ത്. തന്റെ കരിയറില്‍ അധികം ഗോസിപ്പുകള്‍ക്കൊന്നും രജനീകാന്ത് നിന്നു കൊടുത്തിട്ടില്ലെങ്കിലും താരത്തിനും അതിനു ഇരയാകേണ്ടി വന്നു.
രജനിയ്ക്കെതിരെ വന്ന ഏറ്റവും വലിയ ഗോസിപ്പായിരുന്നു നടി സില്‍ക്ക് സ്മിതയുമായുള്ള പ്രണയം. പലർക്കും അറിയാത്ത നിരവധി കഥകൾ ഉണ്ട് ഈ സിനിമ ലോകത്ത്. അത്തരത്തിൽ ഒന്നായിരുന്നു ഇതും.
അന്നത്തെ കാലഘട്ടത്തിൽ രജനീയുടെയും സില്‍ക്ക് സ്മിതയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസട്രി തരംഗമായിരുന്നു. തങ്ക മകന്‍, പായും പുലി, സിവപ്പു സൂര്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അതിനാൽ ഇരുവര്‍ക്കുമിടയില്‍ നല്ല സൗഹൃദവും ഉണ്ടായിരുന്നു. മാത്രമല്ല ഈ ചിത്രങ്ങളിലെ കെമിസട്രിയും ഇവരുടെ സൗഹൃദവുമാണ് പ്രണയ വാര്‍ത്തകൾ പരക്കാനുള്ള കാരണവും.
രജനീകാന്തിന്റേയും ഭാര്യ ലതയുടേയും പ്രണയകഥ സിനിമാക്കഥ പോലെ യായിരുന്നു. പ്രണയവും വിവാഹവും വാർത്തയാണ്. എന്നാൽ അന്ന് വിവാഹിതനായിരിക്കെ തന്നെ രജനീകാന്തിന് സില്‍ക്ക് സ്മിതയോട് പ്രണയം തോന്നി എന്നായിരുന്നു ഗോസിപ്പ് കോളങ്ങളിലെ പ്രധാനവാർത്തയായി എത്തിയത്.
ഇത് സത്യമെന്ന് തോന്നിക്കുന്ന വിധത്തിൽ ആയിരുന്നു സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ദ ഡേര്‍ട്ടി പിക്ചര്‍ സിനിമ. ഈ ചിത്രത്തിൽ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച സൂപ്പര്‍ താരത്തിന്റെ കഥാപാത്രം രജനീകാന്ത് ആണെന്ന വാർത്തയും വലിയ വിവാദമായി.
തുടർന്ന് ഇതിൽ പ്രതിഷേധിച്ച് രജനിയുടെ ആരാധകര്‍ രംഗത്തെത്തിയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നൽകി പ്രശ്‌നം ഒത്തുതീർപ്പാക്കി. അതേസമയം ഇത്തരം ഗോസിപ്പുകളോട് രജനീകാന്തോ സില്‍ക്ക് സ്മിതയോ അന്നും ഇന്നും പ്രതികരിച്ചിട്ടില്ല.