ആത്മീയ യാത്രകള്‍ക്ക് ശേഷം തിരിച്ചെത്തി രജനികാന്ത്

ആത്മീയ യാത്രകള്‍ക്ക് ശേഷം നടന്‍ രജിനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തി. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ രജിനികാന്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബദരിനാഥ്, കേദാര്‍നാഥ്, ബാബാജി കേവ്‌സ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് രജിനി ചെന്നൈയിലേയ്ക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസം രജിനികാന്ത് ബാബാജി കേവില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഹിമാലയന്‍ പര്യടനത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെ പല ക്ഷേത്രങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. തന്റെ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം റിലീസിന് മുന്‍പായി ഹിമാലയത്തിലേക്ക് ആത്മീയ യാത്ര നടത്തുന്നത് താരം പതിവാണ്.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ ആണ് രജിനികാന്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, ദുഷാര വിജയന്‍, മഞ്ജു വാര്യര്‍, റിതിക സിങ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആക്ഷന് ഡ്രാമയായാണ് വേട്ടയ്യന്‍ പ്രേക്ഷകരിലേക്കെത്തുക.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും. അതേസമയം ലോകേഷ് കനകരാജിനൊപ്പം കൂലിയാണ് രജിനികാന്തിന്റെ ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന ചിത്രം.

ഈ മാസം 10 ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സത്യരാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Vijayasree Vijayasree :