അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിന്റെയും വിവാഹവാർത്തകൾ വളരെപെട്ടെന്നാണ് വൈറലാകുന്നത്. നിരവധി സെലിബ്രിറ്റികൾവിവാഹ ചടങ്ങുകൾക്ക് എത്തിയിട്ടുണ്ട്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ചടങ്ങിനായി എത്തിയിരുന്നു. കുടുംബത്തോടൊപ്പമാണ് നടൻ എത്തിയത്. ഷാരൂഖ് ഖാനും, അനിൽ കപൂറും, സിദ്ധാർത്ഥ്, കിയാര അദ്വാനി, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി ബോളിവുഡ് താരങ്ങൾ എത്തി. കൂടാതെ തെന്നിന്ത്യയിൽ നിന്നും സൂര്യയും , നയൻതാരയും ഒപ്പം രജനികാന്തും അംബാനി കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേരാനെത്തി.
ഇപ്പോഴിതാ വൈറലാകുന്നത് നടൻ രജനികാന്ത് വിവാഹത്തിൽ പങ്കെടുത്ത് നൃത്തം ചെയ്തതാണ് വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്ത് വന്നിട്ടുള്ളത്. രൺവീർ സിംഗ്, അനിൽ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പമാണ് രജനികാന്ത് നൃത്തം ചെയ്തത്. ഈ സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ ചുടവടുകൾ വെച്ചുകൊണ്ട് അനന്ത് അംബാനിയും നൃത്തത്തിൽ പങ്ക് ചേർന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ രജിനികാന്തിനൊപ്പം ഭാര്യ ലതയും മകൾ സൗന്ദര്യ, മരുമകനും , കൊച്ചുമകനും ഉണ്ട്. രജനികാന്ത് എത്തിയത്. കൂടാതെ സൽമാൻ ഖാൻ, ഗൗരി ഖാൻ, ആര്യൻ ഖാൻ, സുഹാന ഖാൻ, വിക്കി കൗശൽ, കത്രീന കൈഫ്, സഞ്ജയ് ദത്ത്, ജെനീലിയ ദേശ്മുഖ്, റിതേഷ് ദേശ്മുഖ്, തുടങ്ങി നിരവധി താരങ്ങൾ അംബാനി കുടുംബത്തിന്റെ വിവാഹത്തിന് എത്തിയിട്ടുണ്ട്.