എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായി എത്തി രജനികാന്ത്!

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ വസതിയിലെത്തി സന്ദര്‍ശിച്ച് സൂപ്പര്‍ താരം രജനികാന്ത്. യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദര്‍ശിച്ചു.

ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോള്‍സ് റോയ്‌സില്‍ െ്രെഡവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

രജനിയുടേയും യൂസഫലിയുടേയും കാര്‍ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോള്‍സ് റോയ്‌സ് കാര്‍ െ്രെഡവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകം ആരാധകര്‍ കമന്റുകളായി പങ്കുവച്ചു.

Vijayasree Vijayasree :