തെന്നിന്ത്യയുടെ താരജോഡികളായിരുന്നു നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും.
എന്നാൽ ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് 2022 ലായിരുന്നു.
ചെന്നൈ കുടുംബ കോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചത്. എന്നാൽ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞുവെങ്കിലും, കഴിഞ്ഞ ഏപ്രില്‍ 15 നാണ് ഇരുവരും അത് നിയമപരമാക്കാന്‍ തീരുമാനിച്ചിരുന്നത്.
തുടർന്ന് . ഒക്ടോബര്‍ 7 ന് കേസ് പരിഗണിക്കുന്നതായും, ഈ ദിവസം കക്ഷികളായ ഐശ്വര്യ രജിനികാന്തിനോടും ധനുഷിനോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ആ ഡേറ്റിനുരണ്ടു പേരും കോടതിയില്‍ ഹാജരായില്ല. ഇതോടെ കോടതി കേസ് ഒക്ടോബർ 19 ലേക്ക് മാറ്റിവച്ചു.
അതേസമയം ഇരുവരുടെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച വിശദീകരണവും വരാതായതോടെ ഐശ്വര്യയും ധനുഷും വിവാഹ മോചനത്തില്‍ നിന്നും പിന്മാറുന്നു എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.