മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനാണ് രാജേഷ് ഹെബ്ബാർ. കൂടുതലും വില്ലൻ വേഷങ്ങളിൽ ആണ് അദ്ദേഹം തിളങ്ങിയിട്ടുള്ളത്. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും
പ്രേക്ഷകർക്ക് ഇദ്ദേഹത്തോട് ഒരിഷ്ടം കൂടുതലുണ്ട്.
കഴിഞ്ഞദിവസമായിരുന്നു രാജേഷിന്റെ മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം. ഇപ്പോൾ മകന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. മകന്റെ കല്യാണം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് രാജേഷ് പറഞ്ഞു.മനസ് നിറയെ സന്തോഷമാണെന്നും രണ്ട് കുടുംബങ്ങൾ മാത്രമല്ല സംസ്ക്കാരത്തിന്റെ കൂടെ സംഗമമാണ് നടന്നതെന്നും രാജേഷ് ഹെബ്ബാർ പറഞ്ഞു. മകൻ ഹിന്ദിക്കാരിയെ ആണ് കല്യാണം കഴിച്ചതെന്നും തങ്ങൾ കർണ്ണാടക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സെറ്റിൽ ചെയ്തതാണ്. വീട്ടിൽ തുളുവാണ് സംസാരിക്കുന്നത്. മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. മാൻസി എന്നാണ് വധുവിന്റെ പേര്. വളരെ ആഘോഷപൂർമായിട്ടാണ് വിവാഹം നടത്തിയത്. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയിരുന്നുവെന്നും ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും കൂടെ വേണം.
മകൻ താലി കെട്ടുന്ന സമയത്ത് ഇമോഷണലായിപ്പോയത് സന്തോഷം കൊണ്ടാണ്. അവന് മനസ്സിന് ഇഷ്ടപ്പെട്ട, അവൻ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം, അദ്ദേഹം പറഞ്ഞു.
കല്യാണം എന്ന് പറയുന്നത് തന്നെ ആഘോഷമാണല്ലോ, ഞങ്ങൾ എല്ലാം ആഘോഷിക്കുന്നവരാണ്. ചെറിയൊരു കാര്യം കിട്ടിയാൽ മതി അത് ആഘോഷിക്കും. ചെണ്ടമേളം കേട്ടാൽ തുള്ളിപ്പോവാത്തവരുണ്ടോ, അതാണ് അവിടെ സംഭവിച്ചത്. എല്ലാവരും ചേർന്ന് ഡാൻസ് ചെയ്തു. ഇതുപോലെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു വന്ന അതിഥികളെല്ലാം പറഞ്ഞത്. അദ്ദേഹം പറഞ്ഞു.
കല്യാണ ചടങ്ങുകളും വളരെ വ്യത്യസ്തമായിരുന്നു. മണിക്കൂറുകളോളം എടുത്താണ് വിവാഹ ചടങ്ങ് തീർന്നത്. വരനും അച്ഛനും തലപ്പാവ് ധരിച്ചിരുന്നു. മാൻസി സാരിയാണ് ധരിച്ചത്. നിരവധി താരങ്ങളാണ് വിവാഹത്തിന് എത്തിയത്. റോൺസൺ വിൻസന്റ്, ഷോബി തിലകൻ. റെയ്ജൻ രാജൻ. അരുൺ രാഘവൻ, ശിവാനി, സാദൻ സൂര്യ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി. ആകാശിനെ കൂടാതെ രണ്ട് പെൺകുട്ടിക കൂടിയുണ്ട് രാജേഷിന്.
ഉഡുപ്പി ബ്രാഹ്മണരാണ് രാജേഷും കുടുംബവും. അച്ഛൻ ഡോക്ടറായിരുന്നു. അതോടൊപ്പം ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ബിസിനസും ഉണ്ടായിരുന്നു. കുടുംബത്തിന് ഇപ്പോഴും ആ ബിസിനസുണ്ടെങ്കിലും രാജേഷ് അതിന്റെയൊന്നും ഭാഗമല്ല. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി അഭിനയം തന്നെയാണ് രാജേഷിന്റെ മേഖല.
ഭാര്യയെന്നാൽ ജീവനാണെന്നത് രാജേഷിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും തന്നെ വ്യക്തമാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഭാര്യ സ്വന്തമായി ബൊട്ടീക്ക് നടത്തുകയാണ്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം കുടുംബമാണ് എന്നാണ് നടൻ പറയുന്നത്. ഞാൻ ചില കഥാപാത്രങ്ങൾ ചെയ്യണോ വേണ്ടയോ എന്ന് കൺഫ്യൂഷനടിക്കുമ്പോൾ അവരാണ് എനിക്ക് ആത്മവിശ്വാസം തരുന്നത്.
ഞാനാണ് നിങ്ങളുടെ ഏറ്റവും വലിയ വിമർശകയും സപ്പോർട്ടറും ചിയർ ലീഡറുമെന്ന് ഭാര്യ തന്നെ എന്നോട് പറയാറുണ്ട്. എന്റെ വർക്കുകളെല്ലാം വളരെ ഡീറ്റെയ്ൽഡായി വൈഫ് കാണും. മാത്രമല്ല എനിക്ക് സീരിയലിൽ ഭാര്യ റോളിൽ സുന്ദരിയായ പെൺകുട്ടിയെ കിട്ടിയാൽ ഏറ്റവും ഹാപ്പി എന്റെ ഭാര്യയാണ്. കാരണം ജീവിതത്തിൽ മാത്രമല്ല സീരിയലിലും എന്റെ ഭർത്താവിന് സുന്ദരിയായ ഭാര്യയെ കിട്ടിയെന്ന് അവൾക്ക് സുഹൃത്തുക്കളോട് പറയാൻ വേണ്ടിയാണ്.
ഞാൻ പേടിത്തൊണ്ടനായതുകൊണ്ട് ഭാര്യ എന്നെയാണ് പ്രപ്പോസ് ചെയ്തത്. അവളുടെ സങ്കൽപ്പങ്ങളിൽ ഉള്ള ഭർത്താവിന്റെ ചില ഗുണങ്ങൾ എനിക്കുള്ളതുകൊണ്ടാണ് എന്നെ സ്നേഹിച്ചത്. ഒന്നര വർഷത്തോളം പ്രണയിച്ചു. അതിന് മുമ്പ് സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും രാജേഷ് അടുത്തിടെ പറഞ്ഞിരുന്നു.