തീവ്രവാദം പരത്തുന്ന ഒരു വിഭാഗക്കാരെയാണ് ഞാൻ ഉദ്ദേശിച്ചത്; മാപ്പ് പറഞ്ഞ് രാജസേനൻ

പായിപ്പാട് ഇതര സംസ്ഥാനതൊഴിലാളികളുടെ പ്രതിഷേധം നടന്നതിന് പിന്നാലെ അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്ന് സംവിധായകന്‍ രാജസേനന്‍ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് രാജസേനൻ

ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗത്തെയാണ് ഞാൻ പറഞ്ഞത്. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രാജസേനൻ വീഡിയോയിൽ പറയുന്നു

രാജസേനന്റെ വാക്കുകള്‍….

രാവിലെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് വേണം എന്ന് വിചാരിച്ചാണ് ഈ വിഡിയോ ഇടുന്നത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ നയത്തില്‍പ്പെടുന്നതല്ല. എന്റെ സ്വന്തം അഭിപ്രായമാണ് രേഖപ്പെടുത്തിയത്.’

‘അതിനകത്ത് ഒരു പാളിച്ച വന്നത്, ഞാന്‍ ഭാരതീയരായ അന്യസംസ്ഥാന തൊഴിലാളികളെ അല്ല ഉദ്ദേശിച്ചത്. ഭാരതത്തിന് പുറത്ത് നിന്ന് കേരളത്തിലും നമ്മുടെ രാജ്യത്തും വന്ന് പ്രതിസന്ധികളുണ്ടാക്കുന്ന, തീവ്രവാദം പരത്തുന്ന ഒരു വിഭാഗം ആള്‍ക്കാരെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതൊരു തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’–രാജസേനൻ പറഞ്ഞു.

rajasenan

Noora T Noora T :