ജയിലർ 2വിന്റെ ചിത്രീകരണം; രജനികാന്ത് കേരളത്തിൽ; വൈറലായി വീഡിയോ

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല.

എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെയാണ്.

അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ജയിലർ എന്ന ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറിയത്. ഇപ്പോഴിതാ ‘ജയിലർ 2വിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയിരിക്കുകയാണ് നടൻ. അട്ടപ്പാടയിൽ എത്തിയ രജനികാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തന്റെ കാറിനുള്ളിൽ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനീകാന്തിൻറെ വീഡിയോ ആണ് വൈറലാകുന്നത്. ഹോട്ടൽ ജീവനക്കാർ രജനീകാന്തിനെ സ്വാഗതം ചെയ്യുന്നതും പുഷ്പമാലയും പൂച്ചെണ്ടും സമ്മാനിക്കുന്നതും മറ്റൊരു വീഡിയോയിലും കാണാം. 20 ദിവസത്തേക്ക് നടൻ കേരളത്തിൽ ഉണ്ടായിരിക്കും എന്നാണ് വിവരങ്ങൾ.

2023ൽ ആയിരുന്നു ‘ജയിലർ’ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫിസിൽ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. ഈ ജനുവരി 14നാണ് ജയിലർ 2വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു.

ജയിലറിലെ താരങ്ങൾക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്. രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം.

Vijayasree Vijayasree :