‘ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല, ഇത് ഒരു തെലുങ്ക് ചിത്രമാണ്’; വൈറലായി രാജമൗലിയുടെ വാക്കുകള്‍

ആഗോള തലത്തില്‍ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ഗോള്‍ഡന്‍ ഗ്ലോബ്‌സിലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം നേടി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാവുകയാണ് ചിത്രം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. നിരവധി രാജ്യങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

അവിടെയെല്ലാം സംവിധായകന്‍ നേരിട്ടെത്തി കാണികളുമായി സംവദിക്കുന്ന ചിത്രങ്ങളും രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അടുത്തിടെ യുഎസില്‍ നടത്തിയ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബോളിവുഡ് ചിത്രങ്ങളില്‍ ആന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെ, അവ സിനിമയുടെ കോണ്ടന്റിനെ ബാധിക്കില്ലെ എന്ന ചോദ്യത്തിനായിരുന്നു രാജമൗലിയുടെ മറുപടി.

‘ആര്‍ആര്‍ആര്‍ ഒരു ബോളിവുഡ് ചിത്രമല്ല. ഇത് ഒരു തെലുങ്ക് ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം ഞാന്‍, അവിടെ നിന്നാണ് വരുന്നതും. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ഗാനം ഉപയോഗിച്ചത്. അല്ലാതെ സിനിമയുടെ കഥ നിര്‍ത്തിവച്ച് സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കില്ല. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ആ ഘടകങ്ങള്‍ ഉപയോഗിച്ചത്’, എന്നും സംവിധായകന്‍ പറഞ്ഞു.

Vijayasree Vijayasree :