നിരവധി ആരാധകരുള്ള സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും മഹേഷ് ബാബു രാജമൗലി ചിത്രത്തില്‍ എത്തുക എന്നാണ് ലഭ്യമായ വിവരം.

വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി പുതിയ അപ്ഡേറ്റ് വരുന്നതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വീട്ടില്‍ തന്നെയിരിക്കണം എന്നാണ് എസ്എസ് രാജമൗലി മഹേഷ് ബാബുവിന് നല്കിയ നിര്‍ദേശം എന്നാണ്.
മഹേഷ് ബാബു ഇതിനകം തന്നെ ചിത്രത്തിനായി ശാരീരിക എക്സൈസുകള്‍ ആരംഭിച്ചുവെന്നും മഹേഷ് ബാബുവിന്റെ ട്രാന്ഫര്മേഷനായി ഒരു ഹോളിവുഡ് പരിശീലകനെയും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
ചിത്രത്തിന് മഹാരാജ എന്ന് പേരിടാനും അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അഡ്വഞ്ചര്‍ ത്രില്ലര്‍ ആയതിനാല്‍ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടുന്നുണ്ട്. അതേ സമയം ‘ചക്രവര്‍ത്തി’ എന്ന ടൈറ്റിലും രാജമൗലിയും സംഘവും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

എന്തായാലും രണ്ട് പേരുകളും പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരുകളാണ് എന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ പറയുന്നത്. SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്റെ 29മത്തെ ചിത്രം എന്നാണ് ഇതിന്റെ അര്‍ത്ഥം.
ആര്‍ആര്‍ആര്‍ ആയിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ഒരേ സമയം നേടിയിരുന്നു. ചിത്രത്തിന്റെ സംഗീതത്തിന് ഒസ്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
