അ ശ്ലീല വീഡിയോ നിർമാണം; രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്

നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും എൻഫോഴ്സ്മെന്റ് റെയിഡ്. രാജ് കുന്ദ്രയുടെ ജുഹുവിലുള്ള വീട് ഉൾപ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന. അ ശ്ലീല വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ ഭാഗമായാണ് നടപടി.

2021 ൽ ആണ് കേസിനാസ്പദമായ സംഭവം. 2021 ജൂലൈയിൽ വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അ ശ്ലീല ചിത്രീകരണത്തിന് നിർബന്ധിച്ചതായി നാല് സ്ത്രീകൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് രാജ് മുംബൈ പോലിസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മൂന്ന് മാസക്കാലത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നു.

2022ലും രാജ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരുന്നു. മൊബൈൽ ആപ് വഴി അശ്ലീ ല ചിത്ര വിപണനം, ഇന്ത്യയിൽ നിർമ്മിച്ച ചിത്രങ്ങൾ വിദേശത്ത് വിറ്റഴിക്കൽ എന്നിവ വഴി വൻതോതിൽ പണം സമ്പാദിച്ചു എന്നാണ് ആരോപണം. ഹോ ട്ട്ഷോട്ട്സ് എന്ന ആപ്പ് ആണ് രാജ് കുന്ദ്രയുടേത്.

ഇഡി നടത്തിയ അന്വേഷണത്തിൽ ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചും ഹോട്ട്ഷോട്ട്സ് എന്ന ആപ്പിനെ കുറിച്ചും നിർണായക വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. 2019ൽ തുടക്കം കുറിച്ച ഈ കമ്പനി വഴി, ഹോ ട്ട്ഷോട്ട്സ് എന്ന ആപ്പിലൂടെ രാജ് കുന്ദ്ര അ ശ്ലീലചിത്രം നിർമ്മിച്ച് വിതരണം ചെയ്തെന്നാണ് ഇഡി കണ്ടെത്തിയത്.

കേസിലെ പ്രാഥമിക ഗൂഢാലോചനക്കാരൻ കുന്ദ്രയാണെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2021 ഫെബ്രുവരിയിൽ മുംബൈ പോലീസ് നടത്തിയ അശ്ലീലസാഹിത്യ റാക്കറ്റിനെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ ശൃംഖല കണ്ടെത്തിയത്. ഇത് അഞ്ച് വ്യക്തികളുടെ അറസ്റ്റിലേക്ക് നയിച്ചിരുന്നു.

Vijayasree Vijayasree :