അവതാരകരുടെ ‘നച്ചാപ്പിക്ക’ വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ്‌ ട്രേഡ്‌ യൂണിയൻ നേതാവ്‌; കുറിപ്പുമായി രാജ് കലേഷ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു.

വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു.

വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു.

ഇപ്പോഴിതാ രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അവതാരകനായ രാജ് കലേഷ് കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അവതാരകരുടെ ‘നച്ചാപ്പിക്ക’ വേതനം വിപ്ലവകരമായി കൂട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അൺസങ്ങ്‌ ട്രേഡ്‌ യൂണിയൻ നേതാവ്‌- എന്നാണ് രാജ് കലേഷ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേർ രഞ്ജിനിയെ പ്രശംസിച്ചെത്തി.

Vijayasree Vijayasree :