നമ്പർ ചോദിച്ച ആരാധകനോട് ലാൻഡ് ലൈനിൽ വിളിച്ചോളൂ എന്ന് ബിഗ് ബോസ് താരം!

ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ വന്ന് വെള്ളിത്തിരയിലേക്കെത്തിയ താരമാണ് റെയ്‌സ
വില്‍സന്‍. എന്നാൽ ഇപ്പോളിതാ തന്റെ ഫോണ്‍ നമ്പറിനായി നിരന്തരം ശല്യം ചെയ്ത ആരാധകര്‍ക്ക് നല്‍കിയ മറുപടി കണ്ട് അമ്പരന്നിരിക്കുകയാണ്ആരാധകർ. ഫോൺ നമ്പർ വേണമെന്ന് ഒരാൾ നിരന്തരം ശല്യം ചെയ്തിരുന്നു.ശല്യം സഹിക്കാതെ വന്നപ്പോൾ ലാൻഡ് ലൈൻ നമ്പർ തരാം അതിൽ വിളിക്കൂ എന്നാണ് നടി മറുപടി നൽകിയത്.

‘ലാന്‍ഡ് ലൈനില്‍ വിളിക്കു’ എന്നാണ് റെയ്‌സ ട്വിറ്ററില്‍ തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ”ലാന്‍ഡ് ലൈനില്‍ വിളിക്കാം നമ്പര്‍ തരൂ”, ”ഇതുവരെ നമ്പര്‍ തന്നില്ലലോ” എന്നൊക്കെയാണ് കമന്റുകള്‍.

ധനുഷ് നായകനായെത്തിയ ‘വിഐപി 2’വിലൂടെയാണ് റെയ്‌സ അഭിനയരംഗത്തേക്ക് എത്തിയത്. ജി.വി. പ്രകാശ് നായകനാകുന്ന ‘കാതലിക്ക യാരുമില്ലൈ’, ‘ആലീസ്’ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

raiza wilson tweet got viral

Vyshnavi Raj Raj :