എന്റെ ജീവിതാഭിലാഷമെല്ലാം പങ്കുവെക്കുവാനായീ…; സുബിയുടെ ഓർമ്മ ദിനത്തിൽ വീഡിയോയുമായി രാ​ഹുൽ

മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു.

നാൽപ്പത്തിരണ്ടുകാരിയായ സുബി കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

സുബിയുടെ മരണത്തിന് പിന്നാലെ സുബിയുടെ അമ്മയെപ്പോലെ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിയുണ്ട്. സുബിയുടെ ഭാവി വരനായിരുന്ന രാഹുൽ. അദ്ദേഹം സുബിയെ അവസാനമായി കാണാനെത്തിയ നിമിഷം ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇപ്പോഴിതാ സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളടക്കം പങ്കുവെച്ച് കൊണ്ടൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് രാഹുൽ.

സുബിയുടെ കൂടെ യാത്ര ചെയ്തപ്പോൾ എടുത്ത ചിത്രങ്ങളും വീഡിയോസുമൊക്കെ കൂട്ടിച്ചേർത്തൊരു വീഡിയോയാണ് രാഹുൽ പോസ്റ്റ് ചെയ്തത്. ‘എന്റെ ജീവിതാഭിലാഷമെല്ലാം പങ്കുവെക്കുവാനായീ…’ എന്ന് തുടങ്ങുന്ന പാട്ടും രാഹുൽ ഇതിനൊപ്പം കൊടുത്തിരിക്കുകയാണ്. മരിക്കുന്നതിന് കുറച്ച് മുമ്പായി ആയിരുന്നു തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഒരാൾ പുറകേ കൂടിയിട്ടുണ്ടെന്ന് സുബി സുരേഷ് വെളിപ്പെടുത്തുന്നത്.

താലി വരെ വാങ്ങിയിട്ട് എന്നെ കെട്ടണമെന്ന് പറഞ്ഞ് രാഹുൽ പുറകേ നടക്കുകയാണെന്നാണ് തമാശരൂപേണ സുബി പറഞ്ഞത്. തനിക്ക് സുബിയെ ഇഷ്ടമാണെന്ന് രാഹുലും സമ്മതിച്ചു. അങ്ങനെ സുബിയും രാഹുലും വൈകാതെ വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് അസുഖബാധിതയായി സുബി ആശുപത്രിയിലാവുന്നത്. ഇക്കാര്യം പുറംലോകം അറിഞ്ഞത് പോലുമില്ല. നേരത്തെ കരൾരോഗമുണ്ടായിരുന്ന സുബിയ്ക്ക് മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ സ്ഥിതി വളരെ മോശമാവുകയായിരുന്നു.

കലാഭവനിൽ പരിപാടികളൊക്കെ ചെയ്ത് സ്റ്റേജ് പരിപാടികളുമായി തിരക്കുകളിലാണ് രാഹുൽ. വിവാഹം കഴിക്കണമെന്നൊന്നും ഇല്ലായിരുന്നു. അങ്ങനെ ഒരു ആഗ്രഹം തോന്നിയത് സുബിയെ കണ്ടപ്പോഴാണ്. ഇപ്പോൾ അവൾ ഇല്ല, ഇനി അങ്ങനൊരു ആഗ്രഹവും ഇല്ല. സുബിയുടെ ഓർമ്മകളുമായി കഴിയുകയാണ് രാഹുൽ. സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് ഇപ്പോൾ രാഹുലനുള്ളത്.

ഒപ്പം സുബിയുടെ അമ്മയുടെ കാര്യങ്ങൾ തിരക്കാറുമുണ്ട്. ഞങ്ങളൊരു കാനഡ ട്രിപ്പിൽ വെച്ചാണ് ഇഷ്ടത്തിലാവുന്നത്. സുബി അമ്മയെ വിളിച്ച് പറഞ്ഞു. എന്നാൽ പിന്നെ വൈകിക്കേണ്ടെന്ന് അമ്മ പറഞ്ഞു. സുബി എന്നെ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതലായി അമ്മ എന്നെ ഇഷ്ടപ്പെടുന്നു. മകൾ പോയെങ്കിലും ഒരു മോനെ കിട്ടി എന്നവർ പറഞ്ഞു. ഞാനും അങ്ങനെ തന്നെയാണ്.

അവർ അനുവദിച്ചാൽ ജീവിതകാലം മുഴുവൻ എനിക്ക് നോക്കണമെന്നുണ്ട്’. ‘തമാശയ്ക്കപ്പുറത്ത് സുബി ആത്മവിശ്വാസമുള്ളയാളായിരുന്നു. സ്വന്തം കുടുംബത്തെ നോക്കിയതിന്റെ ധൈര്യവും ആർജവവും എപ്പോഴും മുഖത്തുണ്ടായിരുന്നു.എന്റെ കുടുംബം ഞാൻ നോക്കും മറ്റാരെയും നോക്കാൻ ഞാൻ അനുവദിക്കില്ലെന്നായിരുന്നു സുബിക്ക്. പ്രൊഫഷണലായ സുബിയും വ്യക്തി ജീവിതത്തിലെ സുബിയും നല്ലതാണ്,’ എന്നും രാഹുൽ നേരത്തെ പറഞ്ഞിരുന്നു.

സുബിയുടെ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു മകളുടെ വിവാഹം. കാനഡയിൽ വച്ചാണ് ഈ രാഹുൽ എന്നെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് സുബി പറഞ്ഞത്. അതിനെന്താ ആയിക്കോട്ടെ ഒരു കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞുവെന്നും അമ്മ പറഞ്ഞിരുന്നു. തന്റെ അമ്മയെ വിട്ടു പിരിയാൻ താൽപര്യമില്ലാത്തതിനാലാണ് വിവാഹത്തോട് പലപ്പോഴും താൽപര്യമില്ലാഞ്ഞതെന്ന് സുബി നേരത്തെ പറഞ്ഞിരുന്നു.

Vijayasree Vijayasree :