മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് രാഹുല്‍ രാജ് എന്ന പേരിനേക്കാള്‍ സുപരിചിതമായത് ഹരിപദ്മനാഭന്‍ എന്ന പേരാണ്. അടുത്തിടെ ഒരു പെണ്‍കുട്ടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രാഹുലിനൊപ്പം പുറംതിരിഞ്ഞ് നില്‍ക്കുന്ന രീതിയിലുള്ള ഒരു ചിത്രം ആയിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഭാവി വധു ലക്ഷ്മിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് രാഹുല്‍ രാജ്. ഭാവി വധുവിനെ പരിചയപ്പെടുത്തുന്നതോടൊപ്പം ഒരു കുറിപ്പും താരം പങ്കിട്ടുണ്ട്.
‘ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വരെ അത് വെറും ഒരു സാധാരണ ദിവസം മാത്രം ആയിരുന്നു. എന്നാല്‍ പിന്നീട് അത് വളരെ വിലപ്പെട്ട ഒരു ദിവസമായി എനിക്ക് മനസിലായി. അവിടെ നിന്നങ്ങോട്ടുള്ള ഓരോ ദിവസവും അവളുടെ മനോഹരമായ ചിരിയും സംസാരവും കാരണം പിന്നീട് ദിവസങ്ങള്‍ ഒക്കെയും കൂടുതല്‍ മികച്ചതായി തോന്നി.
‘ഞാന്‍ അങ്ങോട്ട് തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലുള്ള പെണ്‍കുട്ടി എന്റെ ജീവിതം തന്നെയാണ് എന്ന്. നീ എന്റെ ജീവന്‍ തന്നെയാണ്. ലവ് യൂ, താങ്ക് യൂ ലക്ഷ്മി, നമ്മളുടെ ഏറ്റവും മികച്ച ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’, എന്നാണ് രാഹുല്‍ കുറിച്ചത്.
മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭന്‍ എന്ന കഥാപാത്രമാണ് കരിയര്‍ േ്രബക്ക് ആയി മാറിയത്. ഇന്ത്യന്‍ പ്രണയകഥയിലും കാട്ടുമാക്കാന്‍ എന്ന സിനിമയിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്.