എന്നെ അലട്ടിയിരുന്ന എന്റെ ഏറ്റവും വലിയ പേടി, ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു; അമ്മയുടെ വിയോ​ഗത്തിന്റെ വേദനയിൽ രാഹുൽ രാജ്

പ്രശസ്ത സം​ഗീത സംവിധായകൻ രാഹുൽ രാജിന്റെ അമ്മ എൻ.എസ്.കുഞ്ഞൂഞ്ഞമ്മ അന്തരിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റാഫോമിലൂടെ രാഹുൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ലോകം ഇരുണ്ടുപോയെന്നും യാഥാർഥ്യത്തോടു പൊരുത്തപ്പെടാനാകുന്നില്ലെന്നുമാണ് രാഹുൽ തന്റെ കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ;

എന്റെ അമ്മ അന്തരിച്ചു. ഇതായിരുന്നു എന്നെ അലട്ടിയിരുന്ന എന്റെ ഏറ്റവും വലിയ പേടി. ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. എന്നെ വിമർശിക്കാനും പ്രോത്സാഹിപ്പിക്കാനും അമ്മ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇന്ന് അമ്മ ഈ ലോകത്ത് ഇല്ലാത്ത ദിവസം. അവസാന നാളുകളിൽ പ്രിയപ്പെട്ട പലരിൽ നിന്നും വളരെയധികം സ്നേഹവും പ്രാർഥനകളും അമ്മയ്ക്കു ലഭിച്ചു. അവരിൽ പലരും അമ്മയെ ഓർത്ത് കരഞ്ഞു.

അവരുടെയെല്ലാം ജീവിതത്തിൽ പലപ്പോഴും അമ്മ അടുത്ത് നിന്നിട്ടുണ്ട്. എന്റെ ലോകം ഇരുണ്ടുപോയിരിക്കുന്നു, എന്റെ ആകാശം എന്നത്തേക്കാളും മങ്ങിയിരിക്കുന്നു. യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ ഞങ്ങൾക്കാകുന്നില്ല. എന്നെ, കരുത്തയായ ആ അമ്മയുടെ മകൻ ആയി ജനിക്കാൻ അനുവദിച്ചതിനും, വളർത്തി വലുതാക്കിയതിനും പ്രപഞ്ചത്തിനു നന്ദി- എന്നാണ് രാഹുൽ കുറിച്ചിരിക്കുന്നത്.

Vijayasree Vijayasree :