ദിലീപിനെതിരായ ആരോപണങ്ങള്‍ വളരെ അധികം സ്‌ട്രോങ്ങാണ്, പക്ഷേ ആരോപണം മാത്രം പോരെ തെളിവുകളും വേണം; പള്‍സര്‍ സുനിയെ മാപ്പു സാക്ഷിയാക്കി ദിലീപിനെ കുടുക്കാനുള്ള നീക്കമായിരിക്കും നടന്നേക്കുകയെന്ന് രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. ഇപ്പോഴിതാ പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടാത്തതില്‍ വിഷമം തോന്നുന്നില്ലെന്ന് പറയുകയാണ് അദ്ദേഹം.അതിജീവിതയുടെ ജീവിതത്തില്‍ ഇത്രയും ദുഃഖകരമായ സംഭവം ഉണ്ടാക്കാന്‍ കാരണമായ വ്യക്തിയാണ് സുനി. അതുകൊണ്ട് തന്നെ സുനിയോട് എന്തെങ്കിലും മമത കാണിക്കണമെന്ന് വ്യക്തിപരമായി കരുതുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കാന്‍ നിയമത്തിന്റെ കണ്ണില്‍ സാധ്യത ഉണ്ടായിരിക്കാം. എന്നാല്‍ പൊതുജനമെന്ന നിലയില്‍ ഹൃദയം വെച്ച് ചിന്തിക്കുമ്പോള്‍ അതിജീവിതയുടെ ജീവിതത്തില്‍ ഇത്രയും ദുഃഖകരമായ സംഭവം ഉണ്ടാക്കാന്‍ കാരണമായ, അവരുടെ ആത്മാവില്‍ ഒരു മുറിപ്പാട് ഉണ്ടാക്കാന്‍ കാരണമായ വ്യക്തിക്ക് ജാമ്യം കിട്ടാത്തതില്‍ എനിക്ക് വിഷമം തോന്നുന്നില്ല.

അതിജീവിതയുടെ മൊഴിയും പബ്ലിക് ഡൊമൈനിലെ വിവരങ്ങളും വെച്ച് നോക്കുമ്പോള്‍ ഈ ക്രൂരകൃത്യം ചെയ്തത് പള്‍സര്‍ സുനി തന്നെ ആണെന്ന അനുമാനത്തിലേക്ക് എത്താനാണ് സാധിക്കുക. അതുകൊണ്ട് തന്നെ പള്‍സര്‍ സുനിയോട് എന്തെങ്കിലും മമത കാണിക്കണമെന്ന് വ്യക്തിപരമായി ഞാന്‍ കരുതുന്നില്ല. മാത്രമല്ല മൂന്നാല് മാസത്തിനുള്ളില്‍ ഈ കേസില്‍ വിധി വരാന്‍ സാധ്യത ഉണ്ട്.

കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ ആരോപണങ്ങള്‍ വളരെ അധികം സ്‌ട്രോങ്ങാണ്. പക്ഷേ ആരോപണം മാത്രം പോരെ തെളിവുകളും വേണം. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധപ്പെട്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ഉള്ള ഏക കാര്യം പോലീസുകാര്‍ ഉണ്ടാക്കിയ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ്. ശ്രീലേഖ മാഡം പറഞ്ഞതാണത്. കണ്ണുള്ളവന് കണ്ടാല്‍ മനസിലാകും അത് ഫോട്ടോഷോപ്പാണെന്ന്.

പള്‍സര്‍ സുനിയുമായി ദിലീപ് കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്ത് വരണം. പക്ഷേ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങളില്‍ അത് പുറത്ത് വന്നിട്ടില്ല. പള്‍സര്‍ സുനി അതിജീവിതയെ കാണുകയും ഈ ഹീനകൃത്യം നടക്കുകയും ചെയ്തതാണെന്ന്, അതിജീവിതയെ നമ്മുക്ക് വിശ്വാസമാണ്. പക്ഷേ ദിലീപിന്റെ പങ്ക് പിന്നീട് വന്ന ആരോപണം മാത്രമാണ്. നമ്മുക്ക് എങ്ങനെയാണ് ഗൂഢാലോചന ഉണ്ടെന്നോ ഇല്ലെന്നോ കാണാന്‍ കഴിയുക.

മഞ്ജുവാര്യര്‍ അല്ലാതെ മറ്റാരും അത് പറഞ്ഞിട്ടില്ല. ഈ കേസില്‍ ദിലീപിനെ പിന്നീട് കുടുക്കാനായി ആരെങ്കിലും വിഭാവനം ചെയ്തതാണ് ഈ ഗൂഢാലോചന എന്ന് ഞങ്ങള്‍ക്ക് തോന്നിയാല്‍ എന്താണ് തെറ്റ് പറയാന്‍ സാധിക്കുക. പള്‍സര്‍ സുനിയും ദിലീപും ഫോണില്‍ ബന്ധപ്പെട്ടോ? ഇരുവരും ഒരേ സമയം ഒരു ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ വന്നോ, അത്തരത്തിലൊരു തെളിവ് പബ്ലിക് ഡൊമൈനില്‍ വന്നിട്ടില്ല.

പള്‍സര്‍ സുനിയെ മാപ്പ് സാക്ഷിയാക്കാനുള്ള നിയമപരമായ സാധ്യതകള്‍ കുറവാണെങ്കിലും അവസാന നിമിഷം ഒരു മീഡിയ ഡ്രാമയ്ക്ക് വേണ്ടി, സെന്‍സേഷന് വേണ്ടി പള്‍സര്‍ സുനിയെ മാപ്പു സാക്ഷിയാക്കി ദിലീപിനെ കുടുക്കാനുള്ള നീക്കമായിരിക്കും നടന്നേക്കുക.അവസാനം പള്‍സര്‍ സുനിയെ കൊണ്ട് നീ എന്തായാലും കുടുങ്ങി അതുകൊണ്ട് ദിലീപാണ് ഇതെല്ലാം ചെയ്തതെന്ന് പറയിപ്പിച്ച് ഒരു മീഡിയ ഡ്രാമ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഞങ്ങളെല്ലാം ആദ്യമേ സംശയിക്കുന്നതാണ്. പള്‍സര്‍ സുനിയെ പക്ഷെ മാപ്പ് സാക്ഷിയാക്കാന്‍ സാധിക്കില്ല. കാരണം ഏതെങ്കിലും രീതിയിലുള്ള ഫിസിക്കല്‍ മാനിഫെസ്‌റ്റേഷന്‍ ഉണ്ടെന്ന് തെളിയിക്കേണ്ടി വരും എനമ്‌നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതിയ്ക്ക്‌മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. പ്രതിക്ക് ജാമ്യം നല്‍കരുത് എന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഏക പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. കേസിലെ ഒന്നാം പ്രതിയായ ഇയാളാണ് മറ്റു പ്രതികളെ ചേര്‍ത്ത് അക്രമം നടത്തിയത് എന്നാണ് പോലീസ് കേസ്. 2017 ലാണ് പള്‍സര്‍ സുനി അറസ്റ്റിലായതും ജയിലിടയ്ക്കപ്പെട്ടതും.

2017 ഫെബ്രുവരിയിലാണ് നടി യാത്രാ മധ്യേ ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു അവര്‍. ഈ വേളയില്‍ കാറില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ കഴിയും മുമ്പേ പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയില്‍ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

റിമാന്റില്‍ കഴിയവെ സുനി നടന്‍ ദിലീപിന് കത്തയച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസിന്റെ ഗൗരവം കൂടിയത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് 2017 ജൂലൈയില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതി ദിലീപ് ആയിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി. കഴിഞ്ഞ വര്‍ഷമാണ് സുനിയുടെ കൂട്ടുപ്രതിക്ക് ജാമ്യം കിട്ടിയത്. ഇതേ തുടര്‍ന്ന് സുനി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം തേടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ വര്‍ഷം വീണ്ടും പ്രതി ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

Vijayasree Vijayasree :