ആശയ വിനിമയം നടത്തുന്നതില്‍ പലപ്പോഴും ബോഡി ലാംഗ്വേജ് പ്രധാനം; ബാലചന്ദ്രകുമാറിനെ വെര്‍ച്വലായി വിചാരണ ചെയ്യുന്നതില് ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിനെ വെര്‍ച്വലായി വിസ്തരിക്കാനുള്ള വിചാരണ കോടതി തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ദിലീപ് അനുകൂലികൂടിയായ രാഹു്ല്‍ ഈശ്വര്‍. വിചാരണ നടക്കുന്ന വേളയില്‍ കൃത്രിമം കാണിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്ന ആശങ്കയുണ്ടെന്നും ഇത് തടയാന്‍ കോടതി നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

പൊതുവെ ഫിസിക്കലായി ആശയവിനിമയം നടത്തുന്നതാണ് എല്ലാതരം സംഭാഷണങ്ങളിലും നല്ലത്. ആശയ വിനിമയം നടത്തുന്നതില്‍ പലപ്പോഴും ബോഡി ലാംഗ്വേജ് പ്രധാനമാണ്. ബാലചന്ദ്രകുമാറിനെ വെര്‍ച്വലായി വിചാരണ ചെയ്യുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ഗസ്ചര്‍, പോസ്റ്റര്‍, ശരീര ഭാഷ എന്നിവ കൃത്യമായും ഒപ്പിയെടുക്കാന്‍ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ വെര്‍ച്വല്‍ വിസ്താരത്തിന് പരിമിതികള്‍ ഉണ്ട്.

ദിലീപിന്റെ അഭിഭാഷകര്‍ ബാലചന്ദ്രകുമാറിന്റെ വെര്‍ച്വല്‍ വിസ്താരം എന്നത് ചെറിയ രീതിയില്‍ ദോഷം തന്നെയാണ്. അതിനെ മറികടക്കാനുള്ള ചോദ്യങ്ങളും കണിശതയും അവര്‍ ഈ ക്രോസിംഗില്‍ പ്രകടിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. രാമന്‍പിള്ള സാറിനേയും ഫിലിപ്പ് സാറിനെ പോലെയുള്ള പ്രഗത്ഭരാണ് സംഘത്തിലുള്ളത്. അതേസമയം ബാലചന്ദ്രകുമാര്‍ കേസിലെ പ്രധാന സാക്ഷിയാണെന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല. കാരണം ദിലീപിന് ഈ കേസില്‍ നേരിട്ട് പങ്കുണ്ടെന്നല്ല ബാലചന്ദ്രകുമാറിന്റെ വാദഗതി. ദിലീപ് അടക്കമുള്ളവര്‍ക്ക് ഈ കേസില്‍ പങ്കുണ്ടാക്കാമെന്നും അന്വേഷണം നടത്തണമെന്നുമാണ്.

വീഡിയോ കോണ്‍ഫറന്‍സിന് കുറച്ച് പ്രിപ്പറേറ്ററി അറേയ്ഞ്ച്‌മെന്റ്‌സ് വേണമെന്ന് പറഞ്ഞിട്ടുണ്ട്. കോര്‍ട്ട് പോയിന്റിലും റിമോട്ട് പോയിന്റിലും കോടതിയുടെ കോഡിനേറ്റേഴ്‌സ് ആവശ്യമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ വീട്ടില്‍ നിന്നാണ് വിസ്താരം നടത്തുന്നതെങ്കില്‍ കോടതി നിയമിച്ച ഒരു കോര്‍ഡിനേറ്റര്‍ കാണുമോയെന്നതാണ് ചോദ്യം.

ഇനി അങ്ങനെയൊരു കോര്‍ഡിനേറ്റര്‍ ഇല്ലെങ്കില്‍ പ്രഗത്ഭരായ അഭിഭാഷകര്‍ അടക്കമുള്ളവര്‍ക്ക് ബാലചന്ദ്രകുമാറിന് വിസ്താരത്തിനിടെ പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിക്കാന്‍ സാധിക്കില്ലേ? നിലവില്‍ അത്തരമൊരു കോഡിനേറ്റര്‍ ഇല്ലെന്നാണ് അറിയാന്‍ സാധിച്ചത്. കാരണം അദ്ദേഹമൊരു സാക്ഷിയാണ് പ്രതിയല്ല’, എന്നും രാഹുല് ഈശ്വര്‍ പറഞ്ഞു.

അതേസമയം ഈ ഒരു കാര്യത്തിന് താന്‍ കോടതിയെ വിശ്വസിക്കുന്നൊരാളാണ് എന്നായിരുന്നു അഡ്വ ആളൂരിന്റെ പ്രതികരണം. ന്യായപരമായ കാര്യം നേടിയെടുക്കാന്‍ കോടതികള്‍ വെള്ളം ചേര്‍ക്കുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് ആളൂര്‍ പറഞ്ഞു. പക്ഷേ വിചാരണ കാര്യക്ഷമമാക്കാനുള്ള നടപടി കോടതികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ആളൂര്‍ പറഞ്ഞു.

‘ഓരോ സാക്ഷികളിടേയും മുഖഭാവം, പെരുമാറ്റം, സംസാരത്തിന്റെ രീതി എന്നിങ്ങനെ എല്ലാം മുതലെടുക്കാനുള്ള ശ്രമം എല്ലാ ക്രിമിനല്‍ അഭിഭാഷകരും നടത്തും. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മാറി. പല പോക്‌സോ കേസുകളിലും ഡോക്ടര്‍മാരെ വെര്‍ച്വലായാണ് വിസ്തരിക്കാറുണ്ട്.കാരണം ചില സാക്ഷികളെ വിസ്തരിക്കുന്നത് കൊണ്ട് ഒരു വ്യത്യാസവും സംഭവിക്കുന്നില്ല. അവര്‍ക്ക് അവര്‍ കൊണ്ടുവരുന്ന തെളിവില്‍ വലിയ മാറ്റം സംഭവിക്കാറില്ല. പക്ഷേ ദൃക്‌സാക്ഷികളാകുമ്പോള്‍ അങ്ങനെയാകില്ല.

കോടതിയില്‍ ഹാജരാകുമ്പോള്‍ ഒരു സാക്ഷിക്ക് അഭിഭാഷകന്‍ കാണിച്ച് കൊടുക്കുന്ന രേഖകളോട് എങ്ങനെ സാക്ഷികള്‍ പ്രതികരിക്കുന്നവെന്നത്, പ്രത്യേകിച്ച് മുഖം ഭാവം പോലും അഭിഭാഷകര്‍ നോട്ട് ചെയ്യും. വെര്‍ച്വല്‍ വിസ്താരത്തിലൂടെ അത് പൂര്‍ണമായും സാധിച്ചേക്കില്ല’, എന്നും ആളൂര്‍ പറഞ്ഞു.

അതേസമയം, കേസില്‍ ബാലചന്ദ്രകുമാറിന്റെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിക്കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയിരിക്കുകയാണ് വിചാരണ കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാര്‍ നിലവില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ തുടരുകയാണ്. പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വൃക്കാരോഗം ഗുരുതരമാകുന്നതും ചികിത്സയില്‍ പ്രവേശിക്കുന്നതും. നിലവില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബാലചന്ദ്രകുമാര്‍.

ഈ സാഹചര്യത്തില്‍ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരിട്ട് എത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ വിചാരണ കോടതിയെ അറിയിക്കുകയായിരുന്നു. യാത്ര ചെയ്യരുതെന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പായിരുന്നു ദിലീപ് ഉയര്‍ത്തിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കോടതിയെ തെറ്റിധരിപ്പിക്കാനാണ് ബാലചന്ദ്രകുമാര്‍ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ ആരോപണം. മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്ന വ്യക്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്‍കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചു. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച കോടതി ദിലീപിന്റെ ആവശ്യം തള്ളി. ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം വീഡിയോ കോണ്‍ഫറന്‍സ് വഴി അനുവദിച്ചിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 15 മുതലായിരിക്കും സാക്ഷി വിസ്താരം ആരംഭിക്കുക.

Vijayasree Vijayasree :