തീയില്ലാതെ പുകയുണ്ടാകുമോ, 86 ദിവസം ജയിലിൽ കിടന്നതല്ലേ, എന്തെങ്കിലുമൊക്കെ കുറ്റം ചെയ്ത് കാണും എന്ന്, ഒരു കുറ്റവും ചെയ്യാതെയാണ് നമ്പി നാരായണൻ 50 ദിവസം ജയിലിൽ കിടന്നത്; രാഹുൽ ഈശ്വർ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി പലപ്പോഴും വാദിച്ചിട്ടുള്ള വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ ഈ കേസിനെ കുറിച്ച് രാഹുൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ചാരക്കേസ് പോലെ പോലീസ് ദിലീപിനെതിരെ പൾസർ സുനിക്കൊപ്പമെന്ന് പറയുന്ന ഫോട്ടോ അടക്കം വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് രാഹുൽ പറയുന്നത്.

കേസിൽ കേസിൽ ഇന്നല്ലെങ്കിൽ നാളെ വിധി വരും. കൂടിപ്പോയാൽ രണ്ടോ മൂന്നോ മാസം. ദിലീപിനെതിരെ അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തു എന്നതിന് കടുകുമണിയോളം പോലും തെളിവില്ല. പക്ഷേ ദിലീപിനെ ഇത്രയും കാലമായി വേട്ടയാടുന്നു. അപ്പോൾ ഒന്നുമില്ലാതെ പോലീസ് അങ്ങനെയൊക്കെ പറയുമോ എന്നുളള ചോദ്യം സ്വാഭാവികമായും ഉയരും.

ചില ആളുകൾക്കെങ്കിലും സംശയം തോന്നും, തീയില്ലാതെ പുകയുണ്ടാകുമോ, 86 ദിവസം ജയിലിൽ കിടന്നതല്ലേ, എന്തെങ്കിലുമൊക്കെ കുറ്റം ചെയ്ത് കാണും, ഇപ്പോൾ മറച്ച് വെക്കുന്നതായിരിക്കും എന്ന്. ഒരു കുറ്റവും ചെയ്യാതെയാണ് നമ്പി നാരായണൻ എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞരിൽ ഒരാൾ 50 ദിവസം ജയിലിൽ കിടന്നത്.

മാലിദ്വീപിൽ നിന്ന് വന്ന രണ്ട് സ്ത്രീകളിൽ ഒരാളായ മറിയം റഷീദയോട് അന്നത്തെ ഒരു സിഐക്ക് ലൈം ഗികമായ താൽപര്യം തോന്നി. രണ്ട് മൂന്ന് തവണ അവരെ സമീപിച്ചു. അവർ പറ്റില്ലെന്ന് പറഞ്ഞു. ഇവരോടുളള ദേഷ്യം തീർക്കാൻ ബാക്കി കഥകളൊക്കെ വെച്ച് ഇയാളൊരു കഥയുണ്ടാക്കി. ഇത് രാഹുൽ ഈശ്വർ പറയുന്നതല്ല, സിബിഐയുടെ കുറ്റപത്രമാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ചാരക്കേസായി മാറിയത് ഈ സ്ത്രീയോട് തോന്നിയ ലൈം ഗിക താൽപര്യം നടക്കാതെ പോയപ്പോൾ പോലീസുകാരനുണ്ടാക്കിയ കഥയോട് കൂടിയാണ്. പോലീസുകാരോട് താൻ പലപ്പോഴും പറയാറുണ്ട്. നിങ്ങൾക്ക് കഥയെഴുതാൻ താൽപര്യം ഉണ്ടെങ്കിൽ പോലീസിൽ നിൽക്കരുത്. സിനിമാ രംഗത്തേക്ക് വരണം എന്ന്.

നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന് പറഞ്ഞ് എഫ്‌ഐആർ ഇട്ടു. എന്തേ ഇപ്പോൾ അത് അന്വേഷിക്കണ്ടേ? ആ കേസിൽ എന്തെങ്കിലും വിവരങ്ങൾ വന്നത് കണ്ടിട്ടുണ്ടോ. 86 ദിവസം എന്തിനാണ് ദിലീപ് ജയിലിൽ കിടന്നത്. പുള്ളിയ്ക്ക് ഈ കേസുമായി യാതൊരു ബന്ധവും ഇല്ല.

ദിലീപിന്റെ കേസ് നീണ്ട് പോകുന്നത് നമ്മുടെ പോലീസ് സംവിധാനത്തിന്റെ പ്രശ്‌നം കാരണമാണ്.റൺ ബേബി റൺ എന്ന സിനിമയിലേത് പോലെയാണ് സംഭവിക്കുന്നത്. കോടതിയിൽ തെളിവ് ഉണ്ടത്രേ, ദിലീപ് പൾസർ സുനിയെ കണ്ടിട്ടുണ്ടത്രേ, ഞങ്ങൾക്ക് അന്വേഷിക്കണം എന്നൊക്കെ പോലീസ് പറയും. അപ്പോൾ അന്വേഷിക്കരുത് എന്ന് കോടതിക്ക് പറയാൻ സാധിക്കുമോ. രണ്ടാഴ്ച കഴിഞ്ഞ് വരൂ എന്ന് കോടതി പറയും.

വരുമ്പോൾ പോലീസ് പറയും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് എന്ന്. വീണ്ടും രണ്ടാഴ്ച കൂടി. അത് കഴിഞ്ഞ് കോടതി അവധിയായിരിക്കും. ഇങ്ങനെയാണ് ആ മനുഷ്യൻ 86 ദിവസം ജയിലിൽ കിടന്നത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിക്കും ഉണ്ടായ മാനസിക വേദന, എന്ത് തെറ്റ് ചെയ്തിട്ടാണ്. എഴുതി വെച്ചോളൂ, ദിലീപ് നിരപരാധിയാണ്, ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും.

ദിലീപും അതിജീവിതയും നല്ല സുഹൃത്തുക്കളായിരുന്നു. അതൊക്കെ പിന്നീട് മാറി. മഞ്ജു വാര്യരും ദിലീപും പിരിഞ്ഞു, കാവ്യയും ദിലീപും വിവാഹം കഴിച്ചു.‌ എല്ലാവർക്കും ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാവണം. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്. പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്.

അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല. പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ് എന്നും രാഹുൽ ഈശ്വർ പറയുന്നു.

Vijayasree Vijayasree :