ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ നടനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്തെത്തിയിരുന്നു. പലരും പരസ്യമായി തന്നെയാണ് നടനൊപ്പം നിന്നത്. ചിലരാകട്ടെ ദിലീപിനെ എതിർത്തുകൊണ്ടാണ് നിന്നിരുന്നത്. ഇതിൽ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്ന വ്യക്തയാണ രാഹുൽ ഈശ്വർ.
കേസ് വിചാരണയും പൂർത്തിയാക്കി വിധിയോട് അടുക്കുമ്പോഴും താന്റെ വാദത്തിൽ കൂടുതൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. ദിലീപ് നിരപരാധിയാണെന്ന വാദത്തിന് ശക്തിപകരാൻ തന്റേതായ ചില നിരീക്ഷണങ്ങളും രാഹുൽ ഈശ്വർ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പറയുന്നുണ്ട്. ഞാൻ ഒറ്റക്കെടുത്ത് ജയിപ്പിച്ച ഒരുപാട് നിലപാടുകളുണ്ട്. ഉദാഹരണത്തിന് ശബരിമല പ്രക്ഷോഭം വന്നപ്പോൾ രാഷ്ട്രീയക്കാർ എല്ലാം നമുക്ക് എതിരായിരുന്നു.
എന്നിട്ടും, ഞങ്ങളടക്കം കുറച്ച് വിശ്വാസികൾ മാത്രമാണ് ആ പോരാട്ടത്തിന് ഇറങ്ങിയത്. അവസാനം വിജയം നേടിയത് ഞങ്ങളാണ്. അതുപോലെ, ശബരിമലയിലെ മകരജ്യോതിയും മകരവിളക്കും. യഥാർത്ഥത്തിൽ, മകരവിളക്ക് നമ്മുടെ മലയരയന്മാർ തെളിയിക്കുന്നത് മകരജ്യോതി നക്ഷത്രവുമാണ്. ഈ നിലപാടുകളുടെയൊക്കെ പേരിൽ കഴിഞ്ഞ ദിവസവും വിമർശനം നേരിട്ടുണ്ട്. പറഞ്ഞു വന്നത് ഈ നിലപാടുകൾ എല്ലാം എനിക്ക് എടുത്ത് വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അതേപോലെ എനിക്ക് എടുത്ത് വിജയിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ നിലപാടായിരിക്കും ശ്രീ ദിലീപിന്റെ കാര്യത്തിലേത്. അത് രണ്ടു മാസത്തിനകം വ്യക്തമാകും. അപ്പോൾ ഇതുപോലെ എന്നെ വീണ്ടും വിളിക്കണം. അപ്പോൾ ഞാൻ ഇവിടെ വന്ന് ഇരിക്കാമെന്നും അദ്ദേഹം പറയുന്നു. ജൂണിൽ കേസില വിധി വരും. ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ല. ആ തെളിവില്ലെന്ന് പറയാൻ ഒരു മൂന്ന് പോയിന്റുകൾ ഞാൻ പറയാം എന്നിട്ട് ഒരു ഫോട്ടോയും കാണിക്കാം.
വേറൊരു കേസ് ശ്രദ്ധിച്ചു കാണും. നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ. നാല് പോലീസുകാരുടെ ജീവനെടുക്കാൻ ദിലീപ് ശ്രമിച്ചു എന്നാണല്ലോ ആരോപണം. തെലുങ്ക് സിനിമയിലെ വില്ലന്മാർ ചെയ്യുന്നത് പോലെ നാല് പോലീസുകാരെ ദിലീപ് കൊല്ലാൻ ശ്രമിച്ചിട്ട് ആ കേസിന് ഒരു പുരോഗതി ഉണ്ടോ?
നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വീണ്ടും ഊഴുന്നിറങ്ങാനുള്ള ഒരു വളഞ്ഞ സ്ട്രാറ്റജി മാത്രമായിരുന്നു അത്. രണ്ടാത്തെ ഒരു കാര്യം മാഡം ആണ് ഇതിന്റെ പിന്നിൽ, അതായത് ഇതെല്ലാം ചെയ്യിച്ച ഒരു മാഡം എന്നായിരുന്നല്ലോ പ്രചരണം. മാഡം എന്ന് പറഞ്ഞിട്ട് കാവ്യാമാധവന്റെ പേര് പറയാതെ കാവ്യമാധവന്റെ ഫോട്ടോ പിന്നിലിട്ട് ഏറ്റവും മുഖ്യധാരാ ചാനലുകളിൽ ഞാനും ചർച്ച ചെയ്തിട്ടുണ്ട്.
മാഡം അല്ലേ ഇതിന്റെ പിന്നിൽ? അതും പോരാഞ്ഞിട്ട് മാഡത്തിന്റെ അമ്മയാണ്, അതായത് കാവ്യമാധവന്റെ അമ്മയാണെന്ന് വരെ പറഞ്ഞു എത്ര നാൾ ചർച്ച ചെയ്തു. മൂന്നാമത്തെ കാര്യത്തിലേക്ക് വരികയാണെങ്കിൽ വേങ്ങരയിലെ ഒരു നേതാവിന് 50 ലക്ഷം രൂപ ദിലീപും മറ്റു കൊടുത്തു എന്നാണ് ഇപ്പോൾ നമ്മളോടൊപ്പമില്ലാത്ത ബാലചന്ദ്രകുമാർ പറഞ്ഞത്. അസുഖം ബാധിച്ച് മരണമടഞ്ഞ് പോയ അദ്ദേഹത്തിന്റെ പ്രധാന അവകാശവാദങ്ങളിലൊന്നായിരുന്നു അത്.
ഗോൽച്ചൻ എന്ന് പറഞ്ഞ ഒരാളെ യു എ ഇയിൽ പോയി കണ്ടതിനെക്കുറിച്ചും വലിയ പ്രചരണങ്ങൾ ഉണ്ടായിരുന്നു. യു എ ഇയിലെ പ്രമുഖ സിനിമ വിതരണക്കാരനായ അദ്ദേഹത്തെ അവിടെ പോകുന്ന സിനിമാക്കാരൊക്കെ പോയി കാണാറുണ്ട്. എന്നാൽ ദിലീപ് പോയി കണ്ടപ്പോൾ മാത്രം അത് എന്തോ വലിയ അന്താരാഷ്ട്ര ഗൂഡാലോചന ഉണ്ട് എന്നൊക്കെയായിരുന്നു പ്രചരണം. എന്നിട്ട് അതൊക്കെ ഇപ്പോൾ എന്തായി എന്നും രാഹുല് ചോദിക്കുന്നു.
എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്. പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല.
പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാർ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോൾ താൻ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാൻ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതിൽ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാർ കുറേ പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീർക്കാനാണ് പുളളി വന്നതെന്നുമാണ് രാഹുല് ഈശ്വർ പറഞ്ഞിരുന്നത്.
അതേസമയം, ആർക്കും അത്രമേൽ പരിചിതനായ വ്യക്തിത്വമല്ല ഗുൽഷന്റേത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയിലെ ‘ഗുൽഷൻ’ ആണെന്ന് കുറേ നാളായി ഒരു സംസാരം തന്നെയുണ്ട്. എന്നാൽ ചില ഏജന്റുമാർ മുഖേന ഇയാൾ മലയാള സിനിമയെ നിയന്ത്രിക്കുന്നു എന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരിച്ചിരുന്നു. ദിലീപും ഗുൽഷനും അടുത്ത സുഹൃത്തുക്കൾ ആണെന്ന വാർത്തയും അന്ന് സിനിമാ ലോകത്തുണ്ടായിരുന്നു. പിന്നീട് ഗുൽഷനെ കുറിച്ചുള്ള വാർത്തകൾ പതിയെ കെട്ടടങ്ങുകയും ചെയ്തു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുൽഷൻ എന്ന വ്യക്തിയെ കാണാനായാണ് ദിലീപ് ദുബായിൽ പോയിരുന്നത്. ഇയാളുടെ പേര് അഹമ്മദ് ഗോൾച്ചിനാണെന്നും ഇറാനുകാരനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ദേ പുട്ടിന്റെ ഉൽഘാടനവും മറ്റും ഇതിന്റെ മറയായി ആണ് നടത്തിയത്. ഉത്ഘാടനം മുന്നിൽ കാണിച്ചാണ് ദിലീപ് കോടതിയിൽ നിന്നും പാസ്സ്‌പോര്ട്ടും വിദേശയാത്രക്കുള്ള അനുമതിയും നേടിയെടുത്തത്.
ദിലീപിന്റെ കുടുംബത്തിലുള്ള ഒരു വ്യക്തി ഗുൽഷൻ എന്ന വ്യക്തിയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാൾക്ക് ഡി കമ്പിനിയുമായുള്ള ബന്ധം പോലീസ് കണ്ടെത്തുമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞിന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പാർസ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയിൽ മോചിതനായതിന് പിന്നാലെ ദുബായിൽ എത്തി ദിലീപ് ഗൊൽച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ദുബായ് ആസ്ഥാനമായ പാർസ് ഫിലിംസ് സ്ഥാപകനാണ് ഗൊൽച്ചിനെന്നും വാർത്ത പരന്നു. പിന്നാലെ ഗോൾച്ചിന്റെ ചിത്രം സഹിതം റിപ്പോർട്ടുകൾ വന്നു. ബാലചന്ദ്രകുമാർ പറയുന്ന ഈ ഗോൾച്ചിൻ അറബ് സിനിമയുടെ ഗോഡ് ഫാദർ ആണ്. തന്റെ ജീവിതകഥ ഇയാൻ ഫ്‌ളമിങ്ങിന്റെ ജെയിംസ് ബോണ്ട് പടം പോലെയോ അതുക്കും മീതെയോ ആണെന്നാണ് ഗോൾച്ചിൻ തന്നെ പറയാറുള്ളത്.
മിഡിൽ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനി ഉടമയായ അഹമ്മദ് ഗോൽച്ചൻ എന്ന ഗുൽഷനുമായി ബന്ധപ്പെടുത്തി തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടു. എന്നാൽ മോഹൻലാലും മമ്മൂട്ടിയും മുതൽ നിർമ്മാതാവും ബി ജെ പി നേതാവുമായ സുരേഷ് കുമാർ വരെ ബന്ധപ്പെടുന്ന ആളുമായി പൃഥ്വിരാജ് ബന്ധപ്പെടുമ്പോൾ മാത്രം എങ്ങനെയാണ് പ്രശ്നം ആകുന്നതെന്നും അടുത്തിടെയും സംവിധായകൻ ശാന്തിവിള ദിനേശ് ചോദിച്ചിരുന്നു.
ഈ വേളയിൽ നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണെന്ന വെളിപ്പെടുത്തലുമായി കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി രംഗത്തെത്തിയിരുന്നു. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്നാൽ പൾസർ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്നാണ് രാഹുൽ ഈശ്വർ ചോദിച്ചിരുന്നത്. ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കയ്യിലെടുത്ത് കൊടുക്കില്ലെന്നും, പൾസർ സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാൽ കേസ് നേരെ തിരിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
തനിക്കും ദിലീപ് ഒന്നരക്കോടി തന്നുവെന്ന് പറയുന്നുണ്ടെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. ദിലീപ് പൾസർ സുനിക്ക് 70 ലക്ഷം രൂപ കൊടുത്തുവെന്നാണ് വാർത്തയിൽ പറയുന്നത്. അത് മെറ്റീരിയൽ തെളിവ് ആണ്. പണം ഡിജിറ്റലായിട്ടാണോ കൊടുത്തത്, കാശ് ആയിട്ടാണോ കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, ആരുടെ കയ്യിൽ നിന്നാണ് വാങ്ങിയത്. ഇതൊക്കെ തെളിയിക്കാൻ എളുപ്പമുളള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല.
70 ലക്ഷം രൂപ ആരും കയ്യിൽ എടുത്ത് കൊടുക്കില്ലല്ലോ. അപ്പോൾ എന്തെങ്കിലും തെളിവ് കാണണമല്ലോ. അല്ലെങ്കിൽ അവസാന നിമിഷം ദിലീപ് വിജയിക്കും എന്ന് പരക്കെ പറയപ്പെടുന്ന കേസിൽ പൾസർ സുനി നാടകം നടത്തുന്നതാണ്. ദിലീപിനെതിരെ ഒരു തെളിവും ഇല്ല. ഗൂഢാലോചന തെളിവ് ഇല്ല. നാളെ പൾസർ സുനി പറയുകയാണ് രാഹുൽ ഈശ്വറും ഇതിന് പിന്നിലുണ്ടെന്ന്, അപ്പോൾ പോലീസിന് തന്നെ പിടിച്ച് അകത്തിടാൻ സാധിക്കില്ലല്ലോ.
ബാലചന്ദ്രകുമാർ തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞു. അതൊന്നും കോടതിയിൽ നിലനിന്നില്ല. ദിലീപ് നാല് പോലീസുകാരെ കൊല്ലും എന്നൊക്കെ പറഞ്ഞ കേസൊന്നും എവിടെയും എത്തിയില്ല എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിനെ താൻ നോക്കി വെച്ചിട്ടുണ്ട് എന്നുളള പൾസർ സുനിയുടെ ഭീഷണിയ്ക്കും രാഹുൽ ഈശ്വറിന് മറുപടി ഉണ്ട്. പൾസർ സുനിക്ക് ദേഷ്യം ദിലീപിനെ പിന്തുണയ്ക്കുന്ന രാഹുൽ ഈശ്വറിനോടാണ്. അതിജീവിതയെ പിന്തുണയ്ക്കുന്ന ആരോടും സുനിക്ക് ദേഷ്യമില്ല.
പൾസർ സുനിക്ക് എന്താ രാഹുൽ ഈശ്വറിനോട് മാത്രം ദേഷ്യം. അതിന് കാരണം, പൾസർ സുനി ഇതിൽ തെറ്റുകാരനാണ് എന്നും ദിലീപ് ഇതിന് നിരപരാധിയാണ് എന്ന് ചൂണ്ടിക്കാട്ടുന്നത് കൊണ്ടാണ്. അത് കേരളത്തിലെ എല്ലാവർക്കും കാണാം. ജൂണിൽ ഈ കേസിന്റെ വിധി വരുമെന്നാണ് മനസ്സിലാക്കുന്നത്. പൾസർ സുനിയല്ല ആര് ഭീഷണപ്പെടുത്തിയാലും ഇതിൽ നിന്ന് മാറില്ല. സത്യം എന്താണ് എന്നതാണ് താൻ പറഞ്ഞത്.
രണ്ട് മാസത്തിനുളളിൽ അത് കാണാം. പൾസർ സുനി ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ഈ ഭീഷണിയൊന്നും തന്റെ അടുത്ത് വിലപ്പോകില്ല. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരും എന്ന് തന്നെയാണ് രാഹുൽ ഈശ്വർ പറയുന്നത്.