ഇന്ത്യക്കാര്‍ വിവാഹം വിദേശത്ത് നടത്തുന്നത് പാകിസ്താന്‍ ഗായകരെ ക്ഷണിക്കാന്‍ വേണ്ടി; ഗായകന്‍ റാഹത്ത് ഫത്തേഹ് അലിഖാന്‍

പ്രവൃത്തികൊണ്ടും വാക്കുകള്‍ കൊണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന പാക് ഗായകന്‍ റാഹത്ത് ഫത്തേഹ് അലിഖാന്റെ പരാമര്‍ശം വീണ്ടും വിവാദത്തില്‍. ഇന്ത്യക്കാര്‍ വിവാഹം വിദേശത്ത് നടത്തുന്നത് പാകിസ്താന്‍ ഗായകരെ ക്ഷണിക്കാന്‍ വേണ്ടിയെന്നാണ് താരത്തിന്റെ കണ്ടെത്തല്‍.

ഒരു യുട്യൂബറുമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമര്‍ശം. എന്നെ പോലുള്ള ആര്‍ട്ടിസ്റ്റുകളെ ഇന്ത്യക്കാര്‍ക്ക് വേണം. പാകിസ്താന്‍ ഗായകരെ ഇന്ത്യയില്‍ നിന്ന് വിലക്കിയതു മുതല്‍ അവര്‍ വിവാഹങ്ങള്‍ വിദേശങ്ങളില്‍ വച്ച് നടത്താന്‍ തുടങ്ങി.

എന്നെപോലുള്ള ഗായകരായ ഷഫഖത്ത് അമാനത്ത് അലി, ആതിഫ് അസ്ലം തുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ വന്ന് പരിപാടി അവതരിപ്പിക്കാന്‍ ആകില്ലല്ലോ. ഞങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ വിവാഹങ്ങള്‍ വിദേശത്ത് നടത്തുന്നത്. ഗായകന്‍ പറഞ്ഞു.

2016 ഉറി ആക്രമണത്തിന് ശേഷമാണ് പാകിസ്താന്‍ കലാകാരന്മാരെ ഇന്ത്യ വിലക്കിയത്. അതേസമയം ഒരാഴ്ച മുന്‍പ് തന്റെ ജോലിക്കാരനെ ചെരുപ്പൂരിയടിച്ച് വിവാദത്തിലായിരുന്നു റാഹത്ത് ഫത്തേഹ് അലിഖാന്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരന്ന താരം പിന്നീട് ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു.

Vijayasree Vijayasree :