കുട്ടികൾക്ക് വരയ്ക്കാൻ ശരീരം നൽകി; പണി പാലും വെള്ളത്തിൽ.. ഉരാകുടുക്കിട്ട് പോലീസ്

ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ മോഡലാണ് രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ പാചക റെസിപ്പുകളൊക്കെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

സദാചാര വാദികള്‍ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോയുമാണ് രഹ്ന എത്തിയത് . ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട് തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. പണി പാലും വെള്ളത്തിൽ കിട്ടുക എന്ന് കേട്ടിട്ടില്ലേ … എന്നാൽ ഇതാ ഇവിടെയും അത് സംഭവിച്ചിരിക്കുന്നത്

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയ്ക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസ്സെടുത്തത്.

കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്.

ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു.

Noora T Noora T :