ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ മലയാളികളുടെ പ്രിയ നടിയായി മാറിയിരിക്കുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ജൂണിലെ 15കാരിയായ നായികയാവാന്‍ തന്റെ നീളന്‍ തലമുടി മുറിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് രജിഷ വിജയന്‍. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കണമെന്ന് പറഞ്ഞാൽ താൻ മൊട്ടയടിക്കുമെന്നും രജിഷ. ഒരു അഭിമുഖത്തിൽ ആണ് താരം ഈ തുറന്നു പറച്ചിൽ നടത്തിയത്.
ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണ്. അതിലിന്റെ രൂപാന്തരപ്പെടുത്താൻ നമുക്ക് സാധിക്കണം. കഥാപാത്രത്തിനായി മുടി മുറിക്കണമെന്ന് പറഞ്ഞാൽ മുടി മുറിക്കുകയൂം, വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കുകയും, കൂട്ടണമെങ്കില്‍ കൂട്ടുകയും ചെയ്യുമെന്ന് രജിഷ വിജയന്‍ പറഞ്ഞു.
മിനി സ്‌ക്രീനിലൂടെ അവതാരകയായെത്തി പ്രേഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു താരം. വിധു വിന്‍സെന്റ് സംവിധാനത്തിൽ പുറത്തിറങ്ങുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് രജിഷയുടേത് റിലീസിന് ഒരുങ്ങുന്നത് 2016 ൽ പുറത്തിറക്കിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജീഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിലും ജൂണിലും നായികയായെത്തി
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ നായികയായി എത്തുന്നു .എല്ലാം ശരിയാകും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകനായി എത്തുന്നത്.
Ragisha vijayan