കൊറോണയെ കൊല്ലാന്‍ ചൈനയിലേയ്ക്ക്,മോദിയെ പരിഹസിച്ച് രാഖി സാവന്ത്!

സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ ഉണ്ടാക്കി ശ്രദ്ധ നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്.തെരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.ഏറെയും വിമർശങ്ങൾ നേടിക്കൊടുക്കാറുമുണ്ട്.ഇപ്പോഴിതാ രാജ്യത്തെ മുള്‍മുനയിലാക്കിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് രാഖി.

‘കൊറോണ വൈറസിനെ കൊല്ലാന്‍’ ചൈന സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള വീഡിയോ ആണ് രാഖി പങ്കുവച്ചിരിക്കുന്നത്. ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരുന്നാണ് സെല്‍ഫി വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാന്‍ ചൈനയിലേക്ക് പോവുകയാനിന്ന പറയുന്ന രാഖി സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവര്‍ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി വീഡിയോയില്‍ പറയുന്നു. നാസയില്‍ നിന്ന് പ്രത്യേകം ഓഡര്‍ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അത് കൊറോണ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും രാഖി പറയുന്നു. തന്നോട് ഫോണ്‍ സ്വിച്ചോഫ് ചെയ്യാന്‍ ആവശ്യപ്പെട്ട ക്യാബിന്‍ ക്രൂവിനെ പരിചയപ്പെടുത്തി ഇവര്‍ ഉദ്യമത്തെ തടസ്സപ്പെടുത്തുകയാണെന്നും പറയുന്നു. രാജ്യം ഒന്നാകെ ആശങ്കയിലാഴ്ന്നിരിക്കുന്ന സമയത്ത് ഇത്തരത്തിലൊരു തമാശയുമായി വന്ന രാഖിയെ കണക്കറ്റ് വിമര്‍ശിക്കുകയാണ് സോഷ്യല്‍ ലോകം.

raghi sawant about modi

Vyshnavi Raj Raj :