“ഇതാണ് ഞങ്ങളുടെ സ്നേ​ഹം“ ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ​ഗൗൺ ധരിച്ച് രാധികാ മെർച്ചന്റ്

അനന്ദ്‍ അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും കല്യാണ ആഘോഷങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ചുനടന്ന ആഘോഷത്തിൽ 8000-ത്തിലധികം അതിഥികളാണ് പങ്കെടുത്തത്. ആഡംബര ക്രൂയിസ് കപ്പലിലായിരുന്നു ആഘോഷ പരിപാടികൾ നടന്നത്. നാല് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

കല്യാണ ആഘോഷങ്ങളിലെ ചിത്രങ്ങളിൽ രാധികാ മെർച്ചന്റ് ധരിച്ച വസ്ത്രമായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ആഘോഷത്തിന്റെ ആദ്യ ദിവസത്തിലാണ് രാധിക പ്രണയലേഖനം പ്രിന്റ് ചെയ്ത വെള്ള നിറത്തിലുള്ള ​ഗൗൺ ധരിച്ചിരുന്നത്. ആനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ​ഗൗണാണ് രാധിക ധരിച്ചിരുന്നത്.

രാധികയുടെ പിറന്നാളിനാണ് ആനന്ദ് വലിയൊരു പ്രണയലേഖനം നൽകിയത്. 22 വയസുള്ളപ്പോൾ തനിക്ക് അനന്ദ് നൽകിയ കത്താണ് ഈ ​​ഗൗണിലുള്ളതെന്നും ഇത് തന്റെ മക്കളെയും കൊച്ചുമക്കളെയും കാണിക്കണമെന്നും പാർട്ടിയ്‌ക്കിടെ രാധിക പറഞ്ഞു. ഇതാണ് ഞങ്ങളുടെ സ്നേഹമെന്ന് കൊച്ചുമക്കളോട് പറയണമെന്നും രാധിക പറഞ്ഞു. ജൂലൈ 12-നാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. മൂന്ന് ദിവസത്തെ വിപുലമായ ആഘോഷങ്ങൾക്ക് ശേഷമായിരിക്കും വിവാഹം നടക്കുക.

Vismaya Venkitesh :