അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ നടക്കുകയാണ്. ജൂലൈ 12-ന് മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഇതിനായി മൂന്ന് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുന്നത്.
വിവാഹത്തിന് മുന്നോടിയായുള്ള ഓരോ ചടങ്ങിനും നിരവധി സൂപ്പർ താരങ്ങൾ എത്തിയിട്ടുണ്ട്. മാത്രമല്ല ചടങ്ങുകൾക്ക് രാധിക ധരിക്കുന്ന കോടികൾ വിലവരുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള വാർത്തകളും വൈറലാകുകയാണ്.
ഇപ്പോഴിതാ ഹൽദി ചടങ്ങിന് രാധിക ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ളവാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രണ്ട് വസ്ത്രങ്ങളാണ് ഹൽദി ദിവസത്തിനായി രാധിക തെരഞ്ഞെടുത്തത്.
ഈ രണ്ട് വസ്ത്രങ്ങളും ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അനാമിക ഖന്നയും സ്റ്റൈല്‍ ചെയ്തിരിക്കുന്നത് റിയ കപൂറുമാണ്. ഒന്ന് മഞ്ഞ നിറത്തിലുള്ള ലഹങ്കയും രണ്ടാമത്തേത് ചടങ്ങിനുശേഷം ധരിക്കാന്‍ സാല്‍മണ്‍ പിങ്ക് നിറത്തിലുള്ളതുമാണുള്ളത്.
അതേസമയം ഇതിൽ മഞ്ഞ നിറത്തിലെ ലഹങ്ക ചർച്ചയാകുകയാണ്. മുല്ലപ്പൂക്കളും ജമന്തിപ്പൂക്കളാലും നിറച്ച ദുപ്പട്ടയാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. ഇതിനായി 1000 ത്തോളം മുല്ലപ്പൂവും നൂറോളം ജമന്തിപ്പൂവുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും മുല്ലമൊട്ടുകൾ കൊണ്ടുണ്ടാക്കിയ കമ്മലും മോതിരവും നെക്ലൈസുകളുമാണ് രാധിക ഇതിനോടൊപ്പം അണിഞ്ഞതുമാണ് റിപ്പോർട്ട്. ഒരൊറ്റ രാത്രികൊണ്ട് നിരവധിപേർ ചേർന്നാണ് ഫ്ലോറൽ ആർട്ട് ഡിസൈൻ സ്റ്റുഡിയോ ഈ ദുപ്പട്ട ഡിസൈൻ ചെയ്തത്.