ഒട്ടേറെ വിവാദങ്ങൾ വേഷധാരണത്തിലൂടെ സൃഷ്ടിച്ച ആളാണ് രാധിക ആപ്‌തെ . എന്നാൽ തന്റെ വിവാഹത്തിന് തുള വീണ സാരിയാണ് ഉടുത്തതെന്നു പറയുകയാണ് രാധിക ആപ്‌തെ .
തനിക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹ വേളയില്‍ താരം ധരിച്ചത്. അധികം പണം ചെലവഴിക്കാന്‍ താല്‍പര്യമില്ലാത്തതുമാണ് പഴയ സാരി ധരിക്കാനുള്ള കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
”എനിക്ക് ഭൂമിയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി തിരഞ്ഞെടുത്തത്. പഴയ ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു” രാധിക പറഞ്ഞു. 2012ലാണ് ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്‌ലറെ രാധിക വിവാഹം ചെയ്തത്.
ചടങ്ങുകള്‍ ഒഴിവാക്കി രജിസ്റ്ററില്‍ ഒപ്പുവച്ചാണ് ഇവര്‍ വിവാഹിതരായത്. ആ സമയത്താണ് രാധിക മുത്തശ്ശിയുടെ സാരി അണിഞ്ഞെത്തിയത്. വിവാഹവസ്ത്രത്തിനു വേണ്ടി അധികം പണം ചെലവഴിക്കേണ്ടെന്നു മുമ്ബേ തീരുമാനിച്ചിരുന്നു. വിവാഹപാര്‍ട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയില്‍ താഴെ ആയിരുന്നു. ഫാന്‍സി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരുപാട് രൂപ ചെലവഴിക്കുന്ന ആളല്ല താന്‍ എന്നും രാധിക വ്യക്തമാക്കി.
radhika apte about marriage dress