ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക നായര്‍. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാര്‍ത്തിക. മലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതല്‍ തിളങ്ങിയത്. മലയാളം, കന്നഡ, തമിഴ് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും രാധയ്ക്ക് സാധിച്ചിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്നെത്തിയ കാര്‍ത്തികയും മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാര്‍ത്തിക നായരുടേയും രോഹിത് മേനോന്റേയും വിവാഹം നടന്നത്. വലിയ ആഘോഷമായി ബ്രഹ്മാണ്ഡ വിവാഹം തന്നെയായിരുന്നു കാര്‍ത്തികയുടേത്. മുന്‍കാല നടിയായ രാധയുടേയും പ്രശസ്ത ബിസിനസുകാരനായ രാജശേഖരന്‍ നായരുടേയും മകളാണ് കാര്‍ത്തിക. അതുകൊണ്ട് തന്നെ താരസമ്പന്നമായ ചടങ്ങില്‍ ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.
ഒരു കാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നിന്ന നടി രാധയുടെ മകളാണ് കാര്‍ത്തിക. മലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതല്‍ തിളങ്ങിയത്. ഇപ്പോഴിതാ കളുടെയും കുടുംബത്തിന്റെയും ഒരു പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് അമ്മയായ രാധ നായര്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിനരെ പോസ്റ്റ്. ഒരു പുതിയ മരുമകളായി എന്റെ മകള്‍ മറ്റൊരു കുടുംബത്തിലേക്കും ഒരു ദാമ്പത്യ ജീവിതത്തിലേക്കും പോയത് ഞാന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കി കാണുന്നു.
എന്നാല്‍ അവള്‍ ഇപ്പോള്‍ പുതിയ മരുമകള്‍ എന്നതില്‍ നിന്നും ആ കുടുംബത്തിലെ മൂത്ത മരുമകള്‍ ആയി മാറിയിരിക്കുകയാണ്. അവളുടെ ഫാമിലി ട്രീയിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുന്നു. അവരുടെ കുടുംബത്തിലേക്ക് ഒരു പുതിയ വധു കൂടി എത്തുകയാണ്. നിങ്ങളുടെ കുടുംബത്തിന് ആശംസകള്‍ കാര്‍ത്തൂ” .എന്നാണ് മകളുടെ കുടുംബത്തില്‍ നടക്കുന്ന പുതിയ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം രാധ നായര്‍ കുറിച്ചത്. കാര്‍ത്തികയുടെ ഭര്‍ത്താവായ രോഹിതിന്റെ സഹോദരന്റെ വിവാഹം ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ആണ് രാധ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു പിന്നാലെ നിരവധി ആരാധകരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്.
കാസര്‍കോട് സ്വദേശികളായ രവീന്ദ്രന്‍ മേനോന്റെയും ശര്‍മ്മിളയുടെയും മകനാണ് വരന്‍ രോഹിത്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായി, ശരീരമാസകലം സ്വര്‍ണം കൊണ്ട് മൂടി ഒരു രാജ്ഞിയെപ്പോലെയാണ് കാര്‍ത്തിക വന്നിറങ്ങിയത്. ചുവന്ന സാരിയില്‍ തല മറച്ച് കാര്‍ത്തിക വന്നിറങ്ങിയപ്പോള്‍ ചുറ്റും കൂടിയവര്‍ കയ്യടിച്ചാണ് താരത്തെ വരവേറ്റത്. അത്യാംഡംബരമായ ചടങ്ങിന് ചുക്കാന്‍ പിടിച്ചത് നടി അംബികയായിരുന്നു. അംബികയുടെ സഹോദരിയുടെ മകളാണ് കാര്‍ത്തിക. രോഹിത് മേനോന്‍ എന്നാണ് കാര്‍ത്തികയുടെ വരന്റെ പേര്. വല്യമ്മയാണ് വരനെയും കൂട്ടരെയും ക്ഷണിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള, വികെ പ്രശാന്ത്, നടി രേവതി, സുഹാസിനി, നന്ദിനി, ചിപ്പി, ഭര്‍ത്താവ് രഞ്ജിത്ത്, രാധിക, ലക്ഷ്മി, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, ജാക്കി ഷ്‌റോഫ്, തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര വിവാഹമായിരുന്നു ഇത്.
2009ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാര്‍ത്തിക ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അജ്മല്‍ അമീറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ മകരമഞ്ഞ് എന്ന സിനിമയിലൂടെ കാര്‍ത്തിക മലയാളത്തിലേക്കും എത്തി. എന്നാല്‍ രണ്ടാമത് അഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെയാണ് കാര്‍ത്തിക മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നടി. അച്ഛനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. രാജശേഖരന്‍ നായരാണ് കാര്‍ത്തികയുടെ അച്ഛന്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കാര്‍ത്തിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.