സിനിമയില്‍ അ വസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബ ലാത്സംഗം ചെയ്തു; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി യുവനടി

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ ലുലു പങ്ക് വെയ്ക്കുന്ന എല്ലാ പോസ്റ്റുകള്‍കളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാ ത്സംഗത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്. യുവനടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്.

സിനിമയില്‍ അ വസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബ ലാത്സംഗം ചെയ്തതായി നടി പരാതിയില്‍ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു ആരോപിച്ചു.

പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണിതെന്നും സംവിധായന്‍ പറഞ്ഞു. ഒരുപാട് നാളായുള്ള സൗഹൃദം നടിയുമായിട്ടുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. സൗഹൃദത്തില്‍ വിള്ളല്‍ കുറച്ച് നാളായിരുന്നു ഉണ്ടായിരുന്നു. ആറുമാസത്തോളമായി നടിയുമായി യാതൊരു ബന്ധവുമില്ല. തൊട്ടുമുന്‍പ് ചെയ്ത സിനിമയിലും ഈ പെണ്‍കുട്ടി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി പെണ്‍കുട്ടി വന്നിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള ദേഷ്യമാണ് കാരണം. ചിലപ്പോള്‍ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാവാമെന്നും ഒമര്‍ ലുലു പറഞ്ഞു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നിവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. നല്ല സമയം എന്ന ചിത്രം വലിയ വിവാദമായിരുന്നു.

ചിത്രം എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി കാണിച്ച് കോഴിക്കോട് എക്‌സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് വിവാദമായത്. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പമുണ്ടെന്ന് ആരോപണമുണ്ട്.

സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വന്‍ വിവാദമായിരുന്നു. ചിത്രത്തിലൂടെ മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരാകുമെന്നും വിശദീകരണം കൊടുക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.

ട്രെയ്‌ലര്‍ മാത്രം നോക്കാതെ സിനിമ കൂടി കണ്ടാല്‍ അഭിപ്രായം മാറും. യൂട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ അതിന്റേതായ പോളിസികളുണ്ട്. അത് പാലിക്കപ്പെട്ടതുകൊണ്ടായിരിക്കാം ട്രെയ്‌ലര്‍ അപ്ലോഡായത്. മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബോധമുണ്ട്, താന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ എന്നും ഒമര്‍ ലുലു ചോദിച്ചിരുന്നു.

സിനിമയെ സിനിമയായി കാണാത്തവര്‍ക്കാണ് പ്രശ്‌നം.സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നല്ലേ പറയുന്നത്. പീഡന രംഗമുള്ള സിനിമകള്‍ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണോ? തീര്‍ച്ചയായും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദര്‍ശിപ്പിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ആളല്ല താന്‍. പലരും നിലനില്‍പ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. താന്‍ പാര്‍ട്ടി നോക്കാതെ പറയുന്നു. എല്ലാവരെയും സുഖിപ്പിച്ച് നില്‍ക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ’ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.

അതേസമയം, ബാഡ് ബോയ്‌സാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. റഹ്മാനും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ‘ബാഡ് ബോയ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. തന്റെ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു മുഴുനീള ഫാമിലി മാസ്സ് കോമഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രമെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങള്‍ എന്ന പരാതികള്‍ക്ക് ഈ സിനിമയിലൂടെ മറുപടി നല്‍കും എന്ന സൂചനയും ഒമര്‍ ലുലു പോസ്റ്റിലൂടെ നല്‍കിയിരുന്നു.

Vijayasree Vijayasree :