ലോകകപ്പ് 2022: ഖത്തറിന് വേദി നഷ്ടമായേക്കും !! വേദി ലഭിക്കാൻ വേണ്ടി തിരിമറികൾ നടത്തിയെന്ന് വെളിപ്പെടുത്തൽ…

ലോകകപ്പ് 2022: ഖത്തറിന് വേദി നഷ്ടമായേക്കും !! വേദി ലഭിക്കാൻ വേണ്ടി തിരിമറികൾ നടത്തിയെന്ന് വെളിപ്പെടുത്തൽ…

2022 ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് നഷ്ടമായേക്കുമെന്ന് സൂചന. ഖത്തറിന് ലോകകപ്പ് വേദി ലഭിക്കുന്നതിന് വേണ്ടി വോട്ടുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിന്റെ വിവാദ പരാമർശമാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഒരു തവണ കൂടി തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് ബ്ലാറ്ററിന്റെ ആവശ്യം. തന്റെ പുതിയ പുസ്തകമായ ‘മൈ ട്രൂത്തി’ലൂടെയാണ് ബ്ലാറ്റർ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ഖത്തറിന് വേണ്ടി വോട്ട് മറിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി യൂറോപ്യൻ ഫുട്ബോൾ ചീഫ് ആയ മിഷേൽ പ്ലാറ്റീനിയോട് ആവശ്യപ്പെട്ടുവെന്നും സർക്കോസി ഖത്തറിന് ലോകകപ്പ് വേദി ലഭിക്കാൻ ഒരുപാട് ഇടപെടലുകൾ നടത്തിയെന്നും പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്. ഫ്രഞ്ച് ഫുട്ബോൾ ലീഗിലെ മുന്നിര ക്ലബ്ബായ പി.എസ്.ജിയിൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറ്സ് നടത്തിയ വാൻ നിക്ഷേപത്തിന് പിന്നിൽ പല ലക്ഷ്യവുമുണ്ടായിരുന്നുവെന്ന് സെപ് ബ്ലാറ്റർ പറയുന്നു.

എന്തായാലും ഈ തുറന്നു പറച്ചിലുകൾ ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ചിട്ടുണ്ട്. 2022 ലോകപ്പിനായി ഇപ്പോൾ തന്നെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ഖത്തറിന് വേദി ഇല്ലാതായാൽ വൻ സാമ്പത്തിക നഷ്ടങ്ങളാകും സംഭവിക്കുക. ലോകകപ്പ് മുന്നിൽ കണ്ട് വലിയ നിക്ഷേപങ്ങളാണ് ഖത്തർ നടത്തിയിട്ടുള്ളത്. ഫിഫ ഇത് വരെ ഇക്കാര്യത്തിൽ ഒരു നിലപാട് അറിയിച്ചിട്ടില്ല.

Qatar to lose 2022 world cup

Abhishek G S :