ഇന്ത്യയിലെ മുഴുവന്‍ പിവിആര്‍ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും!

പിവിആര്‍ സിനിമാസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആര്‍ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു.

ഓണ്‍ലൈന്‍ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തര്‍ക്കം പരിഹരിച്ചിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളില്‍ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. അതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതോടെ തീരുമാനമായിട്ടുണ്ട്. ഏപ്രില്‍ 11നാണ് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആര്‍ ബഹിഷ്‌കരിച്ചത്. 11ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങിയിരുന്നു.

കൊച്ചി നഗരത്തില്‍ 22 സ്‌ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്‌ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയില്‍ മാത്രം നൂറിടങ്ങളിലായി 572 സ്‌ക്രീനുകളാണ് പി.വി.ആറിനുള്ളത്.

Vijayasree Vijayasree :