പുഷ്പ2വിന്റെ വ്യാജ പതിപ്പ് യൂട്യൂബിൽ

അല്ലു അർജുൻ നായകനായി എത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് പുഷ്പ2. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുകയാണ്. GOATZZZ എന്ന അക്കൗണ്ടിൽ നിന്നാണ് സിനിമയുടെ തീയേറ്റർ പതിപ്പാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഹിന്ദി ഭാഷയിലുള്ള പതിപ്പാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഡിസംബർ അഞ്ചിനാണ് പുഷ്പ തിയേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിലാണ് പുഷ്പ 2 എത്തിയത്.

ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് തിരക്കഥ.

അതേസമയം, ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഇങ്ങനെ പോയൽ സിനിമയുടെ ആകെ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി നേടിയും റെക്കോർഡി‍ട്ടിരുന്നു.

Vijayasree Vijayasree :