മലയാളികൾക്കേറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ നടിയുടെ അടുത്ത സുഹൃത്തും കേസിലെ പ്രധാന സാക്ഷിയുമാണ് മഞ്ജു വാര്യർ. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറൈൻ ഡ്രൈവിൽ സിനിമാക്കാർ ഒത്തുകൂടിയ പരിപാടിയിൽ വെച്ച് മഞഅജു വാര്യർ ആണ് ഈ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും സത്യം പുറത്ത് വരണമെന്നുള്ള കാര്യം വെളിപ്പെടുത്തുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് നടൻ ദിലീപ് എട്ടാം പ്രതിയാകുന്നതും മൂന്ന് മാസത്തോളം ജയിൽവാസം അനുഭവിച്ചതും. ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹ ബന്ധം തകരാൻ നടി കാരണമായതിലുളള വൈരാഗ്യമാണ് പൾസർ സുനിക്കും സംഘത്തിനും പീഡന കൊട്ടേഷൻ കൊടുത്തതിന് പിന്നിലെന്നാണ് കേസ്. അതിനിടെ മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും ചേർന്ന് ദിലീപിനെ ഈ കേസിൽ കുടുക്കിയതാണ് എന്നുളള ആരോപണങ്ങളും ഉയർന്നു.
ഇപ്പോഴിതാ ഒരു ടിവി ചാനലിന്റെ സ്റ്റിംഗ് ഓപറേഷിനൽ പൾസർ സുനി വെളിപ്പെടുത്തുന്ന ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മഞ്ജുവോ ശ്രീകുമാർ മേനോനോ ഇതിന് പിന്നിൽ ഇല്ലെന്ന് പൾസർ സുനി പറയുന്നു. മഞ്ജുവിനെ കണ്ടാലറിയാം, ശ്രീകുമാർ മേനോനുമായി ബന്ധം ഇല്ലെന്നും സുനി പറയുന്നു. മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോൾ വരാനാണ്. ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ.
ഇവർക്ക് എതിരെയുളളവരെയൊക്കെ ഇതിലേക്ക് കൊണ്ട് വന്നതാണ്. മഞ്ജുവിന് ഇഷ്ടമില്ലാത്ത ഒരാളാണെങ്കിൽ അയാളെ കുടുക്കിയതാണ് എന്ന് പറയുക. അങ്ങനെ ഉളള രീതിയിൽ വലിച്ചിട്ടതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുളള അടുപ്പത്തെ കുറിച്ച് അതിജീവിത മഞ്ജു വാര്യരെ അറിയിച്ചെന്നും ഇത് വിവാഹമോചനത്തിലേക്ക് നയിച്ചുവെന്നും ഇതിലുളള പ്രതികാരമായാണ് കൊട്ടേഷൻ നൽകിയത് എന്നുമാണ് കേസിൽ പറയുന്നത്.
എന്നാൽ പ്രതിഭാഗത്തിന്റെ വാദം ദിലീപിന്റെ മുൻഭാര്യയായ മഞ്ജു വാര്യരും സുഹൃത്ത് ശ്രീകുമാർ മേനോനും ചേർന്ന് പൾസർ സുനിയെ ഉപയോഗിച്ച് ദിലീപിനെ കളളക്കേസിൽ കുടുക്കിയതാണ് എന്നാണ്. എന്നാൽ മഞ്ജുവും ശ്രീകുമാർ മേനോനും ഇക്കാര്യത്തിൽ നിരപരാധികൾ ആണെന്നാണ് പൾസർ സുനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.
ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു. ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.
പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.
ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.
എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് ‘ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാൻ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്’ എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോൾ ഒരു പെൺ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോൾ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാൻ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.
എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.
അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താൻ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താൻ വനിത ജഡ്ജിയേയും വെയ്ക്കുന്നതെന്നാണ് വാർത്ത. എന്നാൽ ഇപ്പോൾ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കിൽ ഈ നാട്ടിൽ നിയമം നടത്താൻ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ദിലീപിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപിന്റെ വാദം. കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും കോടതിയിൽ ദിലീപ് വാദിച്ചു.
എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങൾ ഈ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു. കേസ് പല ആവർത്തി മാറ്റിവെച്ചെന്നത് കോടതി നിരീക്ഷിച്ചു. അന്തിമ വാദം കേൾക്കലിനായി കേസ് ഏപ്രിൽ 7 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.