മലയാളത്തിലെ ആദ്യ നൂറുകോടി ചിത്രമാണ് പുലിമുരുകൻ . മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച ചിത്രം റിലീസ് ചെയ്തിട്ട് മൂന്നു വര്ഷം തികയുകയാണ്.ഇപ്പോഴിതാ റിലീസിന്റെ മൂന്നാം വാര്‍ഷികത്തിന് പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനങ്ങളുമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.
2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിയത്. മൂന്ന് വര്‍ഷം പിന്നിടുന്ന വരുന്ന ഏഴാം തീയ്യതി കോട്ടയത്തും ചങ്ങനാശ്ശേരിയിലുമാണ് പ്രത്യേക ഫാന്‍സ് ഷോകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം ആശയിലും ചങ്ങനാശ്ശേരി രമ്യയിലുമാണ് പ്രദര്‍ശനങ്ങള്‍. രാവിലെ ഏഴിനാവും സിനിമ പ്രദര്‍ശിപ്പിക്കുക.
pulimurugan special fans show