നിർമാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെട 9 പേർക്കെതിരെ യുവതിയുടെ പരാതി; പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി വനിതാ നിർമാതാവ് നൽകിയ പരാതിയിൽ കേസിൽപ്പെട്ട നിർമാതാക്കളായ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം. പ്രതികളായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുട നിർദ്ദേശം.

അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചു. തങ്ങൾക്കെതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്ന് ഹർജിക്കാർ കോടതിക്ക് മുൻപാകെ വാദിച്ചു. ഇതുസംബന്ധിച്ച മുൻകൂർ ജാമ്യാപേക്ഷ 15-ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

നിർമാതാക്കളായ ആന്റോ ജോസഫ്, ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെട 9 പേർക്കെതിരെയാണ് വനിതാ നിർമാതാവ് പരാതി നൽകിയിരിക്കുന്നത്.

പരാതിക്കാരി നിർമിച്ച സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങൾ ചര്‍ച്ചചെയ്യാനായി വിളിച്ചുവരുത്തി തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നിര്‍മ്മാതാക്കള്‍ പെരുമാറി എന്നായിരുന്നു വനിതാ നിർമ്മാതാവിൻ്റെ പരാതി.

പ്രത്യേക അന്വേഷണസംഘം എതിർകക്ഷികളിൽ നിന്ന് വൈകാതെ മൊഴിയെടുക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ടും തേടിയിട്ടുണ്ട്. പരാതി അടിസ്ഥാനരഹിതമാണെന്ന് ബി. രാകേഷ് പറഞ്ഞു.

മറ്റൊരാൾക്കൊപ്പം സിനിമ നിർമ്മിച്ചിരുന്ന പരാതിക്കാരി കഴിഞ്ഞ ജൂലായിലാണ് അസോസിയേഷനിൽ അംഗമായത്. താൻ നിർമ്മിച്ച സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളെക്കുറിച്ച് പരാതി നൽകിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഓഫീസിൽ വന്നത്. മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :