വനിതാ നിർമാതാവിന്റെ ലൈം ഗികാതിക്രമ പരാതി; പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ പോലീസ് പരിശോധന

വനിതാ നിർമാതാവ് നൽകിയ ലൈം ഗികാതിക്രമ കേസിൽ പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ പോലീസ് പരിശോധന. രണ്ടാഴ്ച മുൻപ് വനിതാ നിർമാതാവ് എസ്‌ഐടിക്ക് നൽകിയ പരാതിയുടെ അട്സ്ഥാനത്തിലാണ് നടപടി. പ്രതി പട്ടികയിലുള്ളവരുടെ മൊഴി മുൻപ് രേഖപ്പെടുത്തിയിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ പ്രൊഡ്യൂസെഴ്‌സ്‌ അസോസിയേഷൻ ഓഫീസിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി. നിർമാതാക്കൾ നേരത്തെ തന്നെ മുൻ‌കൂർ ജാമ്യം നേടിയിരുന്നു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഐ.പി.സി. 354 എ. (4), 509 വകുപ്പ് പ്രകാരവും കൂട്ടായ കുറ്റകൃത്യമെന്ന നിലയിൽ ഐ.പി.സി. 34-ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പരാതിക്കാരി നിർമിച്ച സിനിമയുടെ തിയേറ്റർ വിതരണവും ബുക്കിങ് ഏജൻസി വിഷയവുമായി ബന്ധപ്പെട്ട പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നൽകിയിരുന്നു.

അത് ചർച്ച ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കും വിധം സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ജൂൺ 25-നായിരുന്നു സംഭവം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് വനിതാ നിർമാതാവ് ആദ്യം പരാതി നൽകിയത്. എ.ഐ.ജി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ മൊഴിയെടുത്തിരുന്നു.

സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി ഇവിടേക്ക് കൈമാറി. തുടർന്നാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. എഫ്.ഐ.ആർ. പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

Vijayasree Vijayasree :