മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി എസ്. എസ്.ടി സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ മാധവൻ, മുകേഷ് ആർ മേത്ത, പി എ സെബാസ്റ്റ്യൻ എന്നിവരും ട്രഷററായി വി.പി. മാധവൻ നായരും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ്ങിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്. 2011 ൽ ‘ട്രാഫിക്’ എന്ന സിനിമയുടെ നിർമാതാവായി ആണ് ലിസ്റ്റിൻ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്.
ദിലീപ് നായകനായി എത്തിയ ” പ്രിൻസ് ആൻഡ് ഫാമിലി” എന്ന വിജയ ചിത്രമാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്റെ ഒരു ദുരൂഹ സാഹചര്യത്തിൽ, ബേബി ഗേൾ, അവറാച്ചൻ ആൻഡ് സൺസ്, എന്നീ ചിത്രങ്ങളാണ് ലിസ്റ്റിന്റെ നിർമാണത്തിൽ അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുന്നത്.