പറഞ്ഞാൽ തള്ളലാണെന്നേ പറയൂ ;പക്ഷെ സത്യം ഇതാണ് – മധുരരാജാ,നിർമാതാവ് പറയുന്നു

സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമായ മധുരരാജാ .ചിത്രത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ ആണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നത് .ചിത്രത്തിനായി എല്ലാ ചിലവുകളും ഉൾപ്പെടെ 27 കോടി രൂപ ആയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.

മുഖ്യധാരയിലെ, വിശേഷിച്ചും സൂപ്പര്‍താര സിനിമകള്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് ആരാധകര്‍ക്കിടയിലുള്ള ചര്‍ച്ചകളിലൊന്ന് അതിന്റെ ബജറ്റിനെക്കുറിച്ചാവും. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ബജറ്റ് എത്രയെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.

രാജ 2 എന്ന് പറഞ്ഞാണ് ചിത്രം തുടങ്ങിയത്. ഇപ്പോള്‍ മധുരരാജ എന്ന പേരില്‍ പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ചിലവുകളും ചേര്‍ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം, കൊച്ചിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് പറഞ്ഞു.2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയിലെ മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് മധുരരാജയില്‍. എന്നാല്‍ പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു.

ഉദയ് കൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് .പീറ്റർ ഹെയ്‌ൻ ആണ് ആക്‌ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് .ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 12 നാണു തീയറ്ററുകളിൽ എത്തുക .

producer about the movie madhuraraja

Abhishek G S :