തിരക്ക് മാറ്റി വച്ച് പ്രിയങ്ക എത്തി ; പക്ഷെ നിശ്ചയിച്ച സമയത്ത് പ്രിയങ്ക ചോപ്രയുടെ സഹോദരന്റെ വിവാഹം നടക്കില്ല !

സഹോദരന്റെ വിവാഹം ആഘോഷിക്കാനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് മടങ്ങി എത്തിയിരുന്നു. എന്നാല്‍ വിവാഹം മാറ്റി വച്ചതായാണ്സി വാർത്ത . സിദ്ധാര്‍ഥിന്റേയും ഇഷിതയുടേയും വിവാഹ നിശ്ചയവും വിവാഹ വാര്‍ത്തയുമെല്ലാം വര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിവാഹം മാറ്റിവച്ചു എന്നുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.

വിവാഹത്തോട് അടുത്തുളള ദിവസങ്ങളിലായി ഇഷിത ഒരു ശസ്ത്രക്രിയക്ക് വിധേയമാകുന്നത് കൊണ്ടാണ് വിവാഹം മാറ്റിവെച്ചതത്രേ. ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കാന്‍ ഇഷിതയ്ക്ക് അല്‍പം സമയം ആവശ്യമാണ്, ഇരു കുടുംബങ്ങളും ചേര്‍ന്ന് മറ്റൊരു മുഹൂര്‍ത്തം നോക്കുകയാണ്. ചോപ്ര കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ മുംബൈ മിററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഫെഹബ്രുവരി 27 ന് ദില്ലിയില്‍വെച്ചായിരുന്നു സിദ്ധാര്‍ഥ്- ഇഷിത വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് നിക്കിനോടൊപ്പമായിരുന്നു പ്രിയങ്ക വിവാഹ നിശ്ചയത്തിന് എത്തിയത്. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ഇഷിത-സിദ്ധാര്‍ഥ് വിവാഹം നടക്കാന്‍ പോകുന്നത്.

priyanka chopra’s brother marriage gets postponed

Sruthi S :