ക്യാമറയുടെ ഒരു ഭാ​ഗം മുഖത്തുതട്ടി പുരികത്തിന്റെ ഒരു ഭാ​ഗം നഷ്ടപ്പെട്ടു; കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനെ കുറിച്ച് പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ഈ വേളയിൽ ഷൂട്ടിം​ഗിനിടെ കണ്ണിന് പരിക്കേൽക്കാതെ രക്ഷപ്പെട്ട അനുഭവം പങ്കുവെയ്ക്കുകയാണ് നടി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ തറയിലേക്ക് ഉരുണ്ടുവരുമ്പോൾ ക്യാമറ അടുത്തേയ്ക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. അങ്ങനെ ക്യാമറ ഓപ്പറേറ്റർ എനിക്ക് അടുത്തു വന്നു, ഞാനും കുറച്ചുകൂടി അടുത്തു വന്നു.

ഇതിനിടെ ക്യാമറയുടെ ഒരു ഭാ​ഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാ​ഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. പക്ഷേ അങ്ങനെ സംഭവിച്ചില്ല. പരിക്കേറ്റ ഭാ​ഗത്ത് സർജിക്കൽ ഗ്ലൂ വെച്ച് ഒട്ടിച്ച് സെറ്റിൽ നിന്ന് മടങ്ങി എന്നുമാണ് നടി പറഞ്ഞത്.

ആക്ഷൻ-കോമഡിയായി ആണ് ഹെഡ് ഓഫ് ദ സ്റ്റേറ്റ് എത്തുന്നത്. എംഐ6 ഏജന്റായാണ് പ്രിയങ്കാ ചോപ്ര എത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് എന്നിവരടങ്ങുന്ന മികച്ച താരനിരയും ചിത്രത്തിലുണ്ട്. ചിത്രം ജൂലൈ 2-ന് പ്രൈം വീഡിയോയിലൂടെ റിലീസിനെത്തും.

Vijayasree Vijayasree :