ജെയിംസ്ബോണ്ട് തീം ; കടും കറുപ്പ് നിറത്തിലുള്ള ഫെതേഡ് വസ്ത്രം ധരിച്ച് പ്രിയങ്ക; കറുപ്പില്‍ ഏഴഴകിയെന്ന് ആരാധകർ

ബോളിവുഡ് ആഘോഷമാക്കിയ ഒന്നായിരുന്നു നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. 2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ച് നിക്ക് പ്രിയങ്കയെ സ്വന്തമാക്കിയത്. 37 കാരിയായ പ്രിയങ്കയും 26 കാരന്‍ നിക്കും തമ്മിലുള്ള വിവാഹത്തിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും തങ്ങളുടെ പ്രണയത്തെ ബാധിക്കാന്‍ ഇരുവരും അനുവദിച്ചിരുന്നില്ല.
എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് ജീവിതത്തിലെ മനോഹര നിമിഷങ്ങളും മറ്റും താരങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു നിക്കിന്റെ സഹോദരൻ ജോയുടെ മുപ്പതാം ജന്മദിനാഘോഷങ്ങള്‍ നടന്നത്.

ജോ യുടെ പിറന്നാള്‍ പാര്‍ട്ടിക്ക് പ്രിയങ്കയും നിക്കും കൈകോര്‍ത്ത് പിടിച്ചെത്തിയ ചിത്രങ്ങള്‍ ഇതായിപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാവുകയാണ്. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വേഷവിധാനമായിരുന്നു പാര്‍ട്ടിയുടെ തീം. അതനുസരിച്ച്‌ കടും കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിക്കും പ്രിയങ്കയും പാര്‍ട്ടിയ്‌ക്കെത്തിയത്. കടും കറുപ്പ് നിറത്തിലുള്ള ഫെതേഡ് വസ്ത്രം ധരിച്ചത്തെിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ സിപ്രയാനി വോള്‍ സ്ട്രീറ്റില്‍ വച്ചായിരുന്നു ആഡംബരം നിറഞ്ഞ പിറന്നാൾ പാർട്ടി നടന്നത്.

priyanka chopra- nick jonas- birthday party

Noora T Noora T :