25കാരനുമായുള്ള പ്രണയം സ്ഥിരീകരിച്ച് 35 കാരിയായ പ്രിയങ്ക ചോപ്ര

25കാരനുമായുള്ള പ്രണയം സ്ഥിരീകരിച്ച് 35 കാരിയായ പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിന്നും ഹോളിവുഡിൽ സജീവമായ താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ പ്രിയങ്ക വാർത്തകളിൽ നിറയുന്നത് അമേരിക്കൻ ഗായകൻ നിക് ജോണ്‍സുമായുള്ള പ്രണയത്തിലൂടെയാണ്. ഇരുവരും ഒന്നിച്ച് പല പൊതു പരിപാടികളിലും പങ്കെടുത്തതോടെ ഇരുവരും ണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.

എന്നാല്‍ ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ക്ക് വ്യക്തമാക്കിയിരിക്കുകയാണ് താരം.പരിപാടികളിലും പാര്‍ട്ടികളിലുമെല്ലാം കൈകോര്‍ത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധയമായി.

ഇത്തവണ നിക്ക് ജോണ്‍സിന്റെ ബന്ധുവിന്റെ വിവാഹത്തിലാണ് പ്രിയങ്ക എത്തിയത്. പ്രണയിതാക്കളെപ്പോലെ കൈകോര്‍ത്ത് പിടിച്ചാണ് വിവാഹ വേദിയിലേയ്ക്ക് പ്രിയങ്ക എത്തിയത്. കുടുംബ ചടങ്ങില്‍ നിക്കിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കു പോലും ക്ഷണമില്ലായിരുന്നു. പക്ഷേ ചടങ്ങുകളിലുട നീളം പ്രിയങ്ക പങ്കെടുത്തു. ഇതോടെ പ്രണയം സ്ഥിതീകരിച്ചിരിക്കുകയാണ് ആരാധകര്‍.

priyanka chopra love affair

Sruthi S :