അടിതെറ്റി പ്രിയങ്ക വീഴാൻ പോയത് കടലിലേയ്ക്ക്… താങ്ങി നിര്‍ത്തി നിക്ക്

ഭര്‍ത്താവ് നിക്കിനോടൊപ്പമുളള ചിത്രങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പ്രിയങ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിക്ക് ജോനാസിന്റെ സഹോദരന്‍ ജോ ജോനാസിന്റെ വിവാഹത്തിനിടെയുള്ള ഇരുവരുടെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പരിസില്‍വെച്ചാണ് വിവാഹം നടക്കുന്നത്. ഉല്ലാസ ബോട്ടില്‍ നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്ക കാല്‍ വഴുത വീഴാന്‍ പോകുമ്ബോള്‍ രക്ഷകനായി എത്തി താങ്ങി എടുക്കുകയാണ് നിക്ക്. ഒരു വലിയ അപകടമാണ് നിക്ക് കാരണം ഒഴിവായത്.നൃത്തം ചെയ്യുന്നതിനിടെ പ്രിയങ്കയുടെ കയ്യില്‍ വൈന്‍ ഗ്ലാസ് ഉണ്ടായിരുന്നു. വീഴ്ചയ്ക്കിടെ ഇത് നിലത്ത് വീണിരുന്നു.

ജൂലൈ ആദ്യ ആഴ്ചയാണ് ജോ ജോനാസും സോഫിയയുടേയും വിവാഹം. പരീസില്‍വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിനു മുന്നോടിയായിട്ടുള്ള ആഘോഷമാണ് ഇപ്പോള്‍ നടക്കുന്നത്.

Priyanka Chopra and Nick Jonas

Sruthi S :