തമിഴിലും തെലുങ്കിലും മലയാളത്തിലും സുഹൃത്തുക്കളുണ്ട്. ആകര്‍ഷകമായ പ്രോജെക്ട് വന്നാല്‍ ഏറ്റെടുക്കും; പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം നടിയുടേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയെ ഏറെ ബഹുമാനത്തോടെയാണ് നോക്കികാണുന്നതെന്ന് പറയുകയാണ് നടി.

‘സൗത്ത് ഇന്ത്യന്‍ സിനിമകളെ ഏറെ ബഹുമാനത്തോടെയാണ് നോക്കികാണുന്നത്. എനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും സുഹൃത്തുക്കളുണ്ട്. ആകര്‍ഷകമായ പ്രോജെക്ട് വന്നാല്‍ ഏറ്റെടുക്കാന്‍ തയാറാണ്. ഭാഷയുടെ കാര്യത്തില്‍ അല്പം സഹായം വേണ്ടിവരും’. പ്രിയങ്ക പറഞ്ഞു.

‘ബോളിവുഡ് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റില്‍ സംസാരിച്ചിരുന്നു. അതുവരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടത്തെക്കുറിച്ചും പറഞ്ഞുവന്നപ്പോള്‍ സ്വാഭാവികമായി മനസ്സു തുറന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കരിയറിലും ജീവിതത്തിലും നല്ല ഘട്ടത്തിലാണ് ഞാന്‍.

പഴയതെല്ലാം ഞാന്‍ ക്ഷമിച്ചു, മറന്നു, ഞാനതില്‍നിന്നു മുന്നോട്ട് പോയി. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് ആളുണ്ടാകുക. സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയുമ്പോഴാണത് സാധ്യമാകുക. ഈ പാഠം വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ എനിക്ക് പകര്‍ന്നു തന്നതാണ്’. നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രിയങ്ക ചോപ്ര പ്രധാന വേഷത്തില്‍ എത്തുന്ന ‘സിറ്റഡല്‍’ എന്ന ആമസോണ്‍ വെബ് സീരീസ് ഈ മാസം 28ന് റിലീസ് ചെയ്യും. ഇപ്പോള്‍ നടിയും സംഘവും സീരീസിന്റെ പ്രൊമോഷന്‍ ജോലികളുടെ തിരക്കിലാണ്. റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന വെബ് സീരീസില്‍ റിച്ചാല്‍ഡ് മാഡന്‍ ആണ് നായക വേഷത്തില്‍. ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളില്‍ ‘സിറ്റാഡല്‍’ ലഭ്യമാകും.

Vijayasree Vijayasree :