കൊറോണക്കെതിരെ പോരാടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രിയങ്ക ചോപ്ര

കൊറോണക്കെതിരെ പോരാടാന്‍ രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റുള്ളവരെ സഹായിക്കാന്‍ നമ്മള്‍ രംഗത്ത് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥനയുമായി നടി പ്രിയങ്ക ചോപ്ര. പിഎം കെയേഴ്‌സിലേക്ക് താനും ഭര്‍ത്താവ് നിക്ക് ജൊനാസും പണം നല്‍കിയെന്ന് പ്രിയങ്ക ചോപ്ര വ്യക്തമാക്കി. അതേസമയം എത്രയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെ യുണിസെഫ്, ഫീഡിംഗ് അമേരിക്ക, ഡോക്ടേഴ്‌സ് വിത്തൌട്ട് ബോര്‍ഡേഴ്‌സ്, നോ കിഡ് ഹംഗ്രി തുടങ്ങിയ ചില ചാരിറ്റി സംഘടനകള്‍ക്കും പണം നല്‍കിയിട്ടുണ്ട്.

കൊറോണക്കെതിരെ പോരാടാന്‍ പണം കണ്ടെത്തുന്നതിന് സഹായിക്കാന്‍ ആരാധകരോടും പ്രിയങ്ക ചോപ്ര അഭ്യര്‍ഥിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാത്തിനും നന്ദി. നിങ്ങളുടെ സഹായം വേണം. ഒരു സഹായവും ചെറുതല്ല. ഇതിനെ തോല്‍പ്പിക്കാന്‍ നമുക്ക് ഒന്നിച്ചു നിന്ന് ലോകത്തെ സഹായിക്കാമെന്ന് പ്രിയങ്ക ചോപ്ര പറയുന്നു.

Priyanka Chopra

Noora T Noora T :