ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്; പ്രിയദര്‍ശനെതിരെ സംവിധായകന്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കിന്നും ആരാധകര്‍ ഏറെയാണ്. പ്രിയദര്‍ശന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനും മകനും പ്രേക്ഷകര്‍ സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇപ്പോഴിതാ പ്രിയദര്‍ശന്‍ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയദര്‍ശനെക്കുറിച്ച് പുകഴ്ത്തിയും വിമര്‍ശിച്ചും ശാന്തിവിള ദിനേശന്‍ തന്റെ യൂട്യൂബ് ചാനലില്‍ കൂടിയാണ് സംസാരിച്ചത്, അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഇങ്ങനെ, പ്രിയന്‍ ഒരു പിശുക്കനാണ് എന്ന് അദ്ദേഹത്തിന്റെ ഒപ്പം സിനിമയില്‍ വര്‍ക്ക് ചെയ്ത പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പിശുക്ക് മോശമാണെന്ന് ഞാന്‍ പറയില്ല.

തെന്നിന്ത്യയില്‍ ഏത് പടം വിജയിച്ചാലും ആരുമറിയാതെ അപ്പോള്‍ തന്നെ അതിന്റെ റൈറ്റ്‌സ് എഴുതി വാങ്ങിക്കും. മലയാളത്തില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകര്‍പ്പവകാശം വാങ്ങി ഹിന്ദിയില്‍ പോയി ചെയ്ത് വിജയിപ്പിച്ചു. കാലാപാനി പോലുള്ള സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രിയദര്‍ശന്‍ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്.

ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാനാറിയുന്ന ആളാണ്. പക്ഷെ അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നു. പിന്നെ ഇത് കൂടാതെ അദ്ദേഹം എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദര്‍ശന്‍ നടത്തിയത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. പ്രിയദര്‍ശന് രാഷ്ട്രീയമുണ്ടെന്ന് മോഹന്‍ലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാല്‍ കൃത്യമായിട്ട് പറയും.

അരാഷ്ട്രീയ വാദം പറയുന്നവരെയാണ് നമ്മള്‍ ഭയക്കേണ്ടത്. അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അതുപോലെ ജാതിയും മതവും ഉണ്ട്. അദ്ദേഹം നല്ല നായര്‍ കുടുംബത്തില്‍ ജനിച്ചതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലിസിയെ ലക്ഷ്മിയാക്കി മാറ്റിയത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിച്ച ലിസിയെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങള്‍ നല്ല ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത.

പക്ഷെ അവരെ കൊണ്ട് പോയി ദാമോദരന്‍ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. അതെന്തിനാണ് ചെയ്തത്. ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്, എന്നിട്ട് പ്രസ് മീറ്റില്‍ വന്നിരുന്നിട്ട് ജാതിയില്ല മതമില്ല എന്ന് പറയരുത് എന്നും ദിനേശ് പറയുന്നു.

24 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും ബന്ധം വേര്‍പെടുത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്.

ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദര്‍ശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ ലിസി നായികയായി മാറി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 ചിത്രങ്ങളില്‍ ലിസി അഭിനയിച്ചു. ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബര്‍ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.

ലിസിയുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഒരിക്കല്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന്‍ പറഞ്ഞിരുന്നു.

ലിസി കോടതിയില്‍ പറഞ്ഞത് ‘സംവിധായകന്‍ പ്രിയദര്‍ശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു’ എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാല്‍ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാന്‍. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതില്‍ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ് എന്നും പ്രിയദര്‍ശന്‍ പറയുന്നു.

എന്നാല്‍ പ്രിയദര്‍ശനുമായി ഒരു വിധത്തിലും ചേര്‍ന്ന് പോകാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ ബന്ധം വേര്‍പെടുത്തിയതെന്നാണ് ലിസി പറഞ്ഞത്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികള്‍ക്ക് അറിയാമെന്നും പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വളരെ ഭംഗിയായി പോകുന്നതായി തോന്നാമങ്കിലും ഉള്ളില്‍ നടക്കുന്ന പല കാര്യങ്ങളും അത്ര സുഗമമം അല്ലന്നും ലിസി അഭിപ്രായപ്പെട്ടിരുന്നു.

Vijayasree Vijayasree :