“ഇത്ര സിനിമ ചെയ്തിട്ടും മകളെ നായികയാക്കി ഒരു സിനിമ സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിരുന്നില്ല ,ഇപ്പോളത് സംഭവിക്കാൻ ഒരു കാരണമേയുള്ളു” – പ്രിയദർശൻ
മലയാളത്തിലും ഹിന്ദിയിലുമൊക്കെ വെന്നിക്കൊടി പാറിച്ച സംവിധായകൻ പ്രിയദർശൻ പക്ഷെ മകൾ സിനിമയിലേക്ക് ചുവടു വച്ചപ്പോൾ അതിനു പിന്നിൽ ഉണ്ടായിരുന്നില്ല. കാരണം വിദൂര സ്വപ്നങ്ങളിൽ പോലും മകളെ നായികയാക്കി താൻ സംവിധാനം ചെയ്യുന്നൊരു സിനിമ പ്രിയദര്ശന് ഇല്ലായിരുന്നു.
എന്നാൽ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കല്യാണി പ്രിയദർശനും ഒരു ചെറിയ റോളിൽ ഉണ്ട് . ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വരുമ്പോൾ പ്രണവ് മോഹൻലാലിൻറെ നായിക ആയാണ് കല്യാണി എന്നത് വ്യക്തമാണ്. തന്റെ ഭാഗം ഷൂട്ടിംഗ് പൂർത്തിയാക്കി കല്യാണി യാത്രയായപ്പോൾ അച്ഛനെപ്പറ്റി വികാരഭരിതയായി ഒരു കുറിപ്പ് പങ്കു വച്ചിരുന്നു. ഇപ്പോൾ അതിനു മറുപടി അറിയിക്കുകയാണ് പ്രിയദർശൻ..
‘ഈ ലോകത്തിലെ എല്ലാ അച്ഛന്‍മാരെയും പോലെ ഞാനും എന്റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും മകളെ ഗൈഡ് ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ വിദൂരമായ സ്വപ്‌നങ്ങളില്‍ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ വിധി അതു യാഥാര്‍ത്ഥ്യമാക്കി. കഠിനാധ്വാനത്തിന്റെ ഫലം എല്ലാവര്‍ക്കും തിരിച്ചുകിട്ടും. അതുകൊണ്ടാണ് അമ്മൂ ഞാന്‍ നിന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നത്. എന്താണോ നീ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനോട് വിശ്വസ്തത പുലര്‍ത്തൂ,’ പ്രിയദര്‍ശന്‍ മകള്‍ക്കായി കുറിക്കുന്നു.
priyadarshan about kalyani