ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു പ്രിയദർശന്റെയും ലിസിയുടെയും.24 വര്‍ഷത്തിന് ശേഷം 2014 ഡിസംബര്‍ 1നാണ് ഇരുവരും വേർപിരിഞ്ഞത്ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും വേർപിരിയൽ. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഈ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുകളണെന്ന് പറഞ്ഞിരുന്നു. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ലെന്ന കുറിപ്പുമായാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇനിയും നിങ്ങള്‍ക്ക് ഒരുമിച്ചൂടേയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് കീഴില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെ ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ചും പ്രിയദര്‍ശന്‍ എത്തിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷം വാര്‍ത്ത പങ്കുവെച്ച് എത്തിയത്. അഭിനേത്രിയായ ലിസിയെയായിരുന്നു അദ്ദേഹം ജീവിതസഖിയാക്കിയത്. സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളായിരുന്നു ശക്തമായ പിന്തുണ നല്‍കിയത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ലിസി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം.
priyadarshan about his marrired life