മുപ്പത്തിയാറാം ജന്‍മദിനം; പ്രിയമണിയ്ക്ക് ആശംസയുമായി റാണ ദഗുബതി

മുപ്പത്തിയാറാം ജന്‍മദിനം ആഘോഷിക്കുന്ന നടി പ്രിയാമണിക്ക് ആശംസകളുമായി നടന്‍ റാണ ദഗുബതി. വിരാടപര്‍വ്വം 1992’ എന്ന ചിത്രത്തിലെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് റാണ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നക്‌സലൈറ്റായാണ് പ്രിയാമണി ചിത്രത്തിൽ എത്തുന്നത്

ഇതുവരെ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രമാണിത്. നക്‌സലൈറ്റായാണ് എത്തുന്നതെന്നും ഒരു മാധ്യമത്തോട് പ്രിയാമണി പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം ഇതുപോലെ വിരാടപര്‍വത്തില്‍ നായികവേഷം ചെയ്യുന്ന സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

Noora T Noora T :