ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള്‍ അവളുടെ ജോലിയുമായി മുന്നോട്ടു പോകും; പ്രിയ വാര്യര്‍

ഒരൊറ്റ സീന്‍ കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ ഒരു മാസികയുടെ കവര്‍ ഫോട്ടോഷൂട്ടില്‍ തകര്‍പ്പന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് താരം.

ഒരു ശക്തയായ സ്ത്രീ പ്രതികാരം ചെയ്ത് സമയം കളയില്ല, അവള്‍ അവളുടെ ജോലിയുമായി മുന്നോട്ടു പോകും എന്ന സ്ത്രീകളെക്കുറിച്ചുള്ള ശക്തയായ വാചകവും ഫോട്ടോവിന് പ്രിയ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ഷര്‍ട്ടും ഷോര്‍ട്ട് ജീന്‍സ് ട്രൗസറുമാണ് ഫോട്ടോഷൂട്ടിലെ വേഷം. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി എന്നാണ് പറയുന്നത്. സോഷ്യല്‍മീഡിയ വഴി നിരവധി അപവാദങ്ങളും പരിഹാസങ്ങളും ലഭിച്ച താരമാണ് പ്രിയ.

Noora T Noora T :